Thursday, November 14, 2024
HomeKeralaകോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ മോഷണശ്രമം.

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ മോഷണശ്രമം.

ജോണ്‍സണ്‍ ചെറിയാന്‍.
മിഠായിത്തെരുവ്:  കോഴിക്കോട് വന്‍ മോഷണശ്രമം. മൊയ്തീന്‍ പള്ളി റോഡിലെ ബേബി മാര്‍ക്കറ്റില്‍ നാലു കടകളളിലാണ് മോഷണശ്രമം നടന്നത്. ഫഫീര്‍ ട്രേഡേര്‍സ്, ന്യൂ സ്റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നീ കടകളിലാണ് മോഷ്ടാക്കള്‍ കയറിയത്.
ഇതില്‍ ഷങീര്‍ ട്രേഡേര്‍സില്‍ നിന്നും 25000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കടയുടെ ഭാഗത്തുള്ള സി സി ടി വി കാമറ സ്ഥാനം മാറ്റിയതായും കണ്ടെത്തി. മിഠായിത്തെരുവില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് വ്യാപാരികള്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
RELATED ARTICLES

Most Popular

Recent Comments