Thursday, April 24, 2025
HomeNewsമു​ന്‍ പ്ര​സി​ഡ​ന്‍​റ്​ പാ​ര്‍​ക്​ ഗ്യൂ​ന്‍ ഹൈക്കിന്​ 24 വര്‍ഷം തടവ്​.

മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ പാ​ര്‍​ക്​ ഗ്യൂ​ന്‍ ഹൈക്കിന്​ 24 വര്‍ഷം തടവ്​.

ജോണ്‍സണ്‍ ചെറിയാന്‍.
സോള്‍: അധികാരം ദുര്‍വിനിയോഗം ചെയ്‌ത ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്‍റ് പാര്‍ക് ഗ്യൂന്‍ ഹൈക്കിന് 24 വര്‍ഷം തടവ്.17 മില്യണ്‍ ഡോളര്‍ പിഴയടക്കാനും കോടതി വിധിച്ചു. ബാല്യകാല സുഹൃത്ത് ചോയ് സൂന്‍ സിലിനെ സഹായിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നാണ് പാര്‍കിനെതിരായ കുറ്റം. അന്വേഷണത്തില്‍ പാര്‍ക് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആരോപണങ്ങള്‍ നിഷേധിച്ചതിനൊപ്പം വിധി കേള്‍ക്കാനായി അവര്‍ കോടതിയിലെത്തിയതുമില്ല. കേസിന് ജനശ്രദ്ധ ലഭിക്കുന്നതിനായി പാര്‍കിനെതിരായ കോടതി നടപടികള്‍ അധികൃതര്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. പാര്‍കിനെ 2017 മാര്‍ച്ചിലാണ് അധികാരത്തില്‍നിന്ന് പുറത്താക്കിയത്.
സാംസങ്, ലോട്ടെ, എസ്.കെ എന്നീ കുത്തക കമ്ബനികളില്‍നിന്ന് 5.2 കോടി ഡോളര്‍ കൈക്കൂലി സ്വീകരിക്കാന്‍ സിലിന് പാര്‍ക് കൂട്ടുനിന്നു എന്നാണ് കേസ്. ആരോപങ്ങളെ തുടര്‍ന്ന് പാര്‍ക് രാജി വെച്ചു. രാജിവെച്ചയുടന്‍ അറസ്റ്റിലായ പാര്‍ക് അന്നുമുതല്‍ ജയിലിലായിരുന്നു.
RELATED ARTICLES

Most Popular

Recent Comments