ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കല്‍; സര്‍വേയ്ക്കിടെ മലപ്പുറത്ത് വന്‍സംഘര്‍ഷം..

0
406
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: ദേശീയപാതാവികസനത്തിന് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നടത്തി വരുന്ന സര്‍വ്വേയ്‌ക്കെതിരെ മലപ്പുറത്ത് കനത്ത പ്രതിഷേധം. മലപ്പുറം എആര്‍ നഗറില്‍ സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. അക്രമസംഭവങ്ങള്‍ മുന്നില്‍ക്കണ്ട് സുരക്ഷ ഒരുക്കാനെത്തിയ പോലീസിനു നേരെയും സമരക്കാര്‍ കല്ലെറിഞ്ഞു. സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
ഒരു ഭാഗത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം നടത്തുകയും മറ്റൊരുഭാഗത്ത് പ്രതിഷേധക്കാര്‍ പോലീസിനെതിരെ കല്ലെറിയുകയും ചെയ്തു. കല്ലേറിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ തടയാനെന്ന പേരില്‍ വീടുകളില്‍ കയറി സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ പോലീസ് അതിക്രമം അഴിച്ചു വിട്ടു.
പ്രദേശത്തെ അടിക്കാടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. റോഡിനു നടുവില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വേ നടപടികള്‍ തുടങ്ങുന്നതിനു മുമ്ബായി സര്‍വകക്ഷിയോഗം വിളിച്ച്‌ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സര്‍വ കക്ഷിയോഗം നടക്കാത്തില്‍ ശക്തമായ പ്രതിഷേധം സമരക്കാര്‍ക്കുണ്ട്. മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

Share This:

Comments

comments