Sunday, May 5, 2024
HomeMurderഉത്തര്‍പ്രദേശില്‍ 18കാരന്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി.

ഉത്തര്‍പ്രദേശില്‍ 18കാരന്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി.

ജോണ്‍സണ്‍ ചെറിയാന്‍.
ഉത്തര്‍പ്രദേശ്:  കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച്‌ വരികയാണ്. അവധിക്കാലമായതിനാല്‍ അപകട സാദ്ധ്യതകള്‍ ഇനിയും കൂടാന്‍ കാരണമാവും. ഇന്ന് കുട്ടികള്‍ക്ക് ധൈര്യമായി മുറ്റത്തിറങ്ങി കളിക്കാന്‍ പോലും സാധ്യമല്ല. ഏപ്പോള്‍ വേണമെങ്കിലും പീഡനത്തിനിരയാകാം. ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയാണ് പീഡനത്തിനിരയായത്. 18കാരനായ അയല്‍വാസി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് സംഭവം. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴാണ് പീഡനം നടന്നത്. ചോക്ലേറ്റ് നല്‍കി യുവാവ് കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെവെച്ചാണ് പീഡനം നടന്നത്.
എന്നാല്‍ വേദന കൊണ്ട് കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന പ്രതി കുട്ടിയെ പെട്ടിക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് പ്രതി കടന്നു കളയുകയായിരുന്നു. പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നീട് പ്രതിയെ പിടികൂടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments