ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കരോഗം. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ പൊതുചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അദ്ദേഹം ഓഫീസില്‍ എത്തിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
നേരത്തെ അമിതവണ്ണത്തിന് ജെയ്റ്റ്‌ലി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജെയ്റ്റ്‌ലിയുടെ വസതിയിലെത്തിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ചികിത്സിക്കുന്നത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടിവരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.