മധു മൊഴി. (കവിത)

0
751
അനുജ.എം. സജി.(Street Light fb group)
ഉടുമുണ്ടുരിഞ്ഞെന്റെ കരങ്ങൾ ബന്ധിച്
ദുർബലമാമെൻ മേനി ചവിട്ടി മെതിച്ച്
അല്പ പ്രാണനാം എനിക്കു കള്ളനെന്നു മുദ്രചാർത്തി
നിയമപാലക മുന്നിലെത്തിച്ച സദാചാര്യ മാന്യരേ….
കോടികൾ കട്ടുമുടിച്ചവന്റെ ആസനം താങ്ങി
പീഡന വീരന്മാർക് വക്കാലത്തും നടത്തി
രാഷ്ട്രിയ മറപറ്റി കൊലകൾ നടത്തുന്നവർക്ക് ഓശാന പാടി
നാടു മുടിക്കുന്ന നിങ്ങളാണു പെരുങ്കള്ളർ….
നിങ്ങളെന്ന മനുഷ്യ മൃഗങ്ങളെ ഭയന്ന്
പാറയിടുക്കും പൊന്തക്കാടും വീടാക്കിയ
എനിക്കുണ്ടോ രഹസ്യ നിക്ഷേപം…. ??
പാറയിടുക്കിലെ എന്റെ അറയിൽ
നിങ്ങൾക്ക് കിട്ടിയ തൊണ്ടി മുതലെന്ത്????
ചെള്ളും കല്ലും നിറഞ്ഞ അരിമണികൾക്കായോ
നിങ്ങൾ എന്നെ മൃഗീയമായി കൊന്നത്???
പശിയകറ്റാനായി അരിയെടുത്തയെന്നെ
അല്പായുസാക്കിയ നിങ്ങൾക്ക്….
വായ്ക്കരി പോലും ലഭിക്കാതിരിക്കട്ടെ!!
ഇത് പ്രാകൃതമായ ആദിവാസിയുടെ ജല്പനമല്ല
അല്പായുസായി പോയ പാവം മനുഷ്യന്റെ “മരണ വിലാപം”

 

Share This:

Comments

comments