Sunday, May 5, 2024
HomeAmericaമാത്യു നെല്ലിക്കുന്നിന് അമ്പാടി സാഹിത്യ പുരസ്‌കാരം.

മാത്യു നെല്ലിക്കുന്നിന് അമ്പാടി സാഹിത്യ പുരസ്‌കാരം.

എ.സി. ജോര്‍ജ്.
ഹ്യൂസ്റ്റന്‍: വേറിട്ട വായനാ സംസ്‌കാരം ഊട്ടിയുറപ്പിച്ച് അമ്പാടി മാസിക നല്‍കിവരുന്ന സാഹിത്യ പുരസ്‌കാരത്തിന് ഇക്കുറി അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ മാത്യു നെല്ലിക്കുന്ന് അര്‍ഹനായി. കൊല്ലം റെഡ്ഡ്യാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗവും പ്രസിദ്ധ ആംഗലേയ സാഹിത്യകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മാത്യു നെല്ലിക്കുന്നിന് അവാര്‍ഡ് സമ്മാനിച്ചു.
നാല് പതിറ്റാണ്ടിലേറെയായി ഹ്യൂസ്റ്റനില്‍ താമസിക്കുന്ന മാത്യു നെല്ലിക്കുന്നിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കുന്നതെന്ന് ജഡ്ജിംഗ് കമ്മറ്റി അറിയിച്ചു. യോഗത്തില്‍ കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പാടി സാഹിത്യ മാസികയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പുരസ്‌കാരദാന ചടങ്ങ്. മാസികയുടെ ഏഴാം വാര്‍ഷിക പതിപ്പ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മാത്യു നെല്ലിക്കുന്നിന് നല്‍കി. വായന വഴിമുട്ടി നില്‍ക്കുമ്പോള്‍ പ്രകാശിക്കുന്ന വിളക്കാണ് അമ്പാടി സാഹിത്യമാസികയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഹ്യൂസ്റ്റനിലെ റൈറ്റേഴ്‌സ് ഫോറം തുടങ്ങിയ വിദ്വല്‍ സദസ്സുകളില്‍ മാത്യു നെല്ലിക്കുന്നിന്റെ പുസ്തകങ്ങള്‍ പലപ്പോഴും സജീവ ചര്‍ച്ചക്ക് എടുക്കാറുണ്ട്. മാത്യു നെല്ലിക്കുന്നിന്റെ ഭാര്യ ഗ്രേസി, മക്കള്‍ നാദിയ, ജോര്‍ജ് എന്നിവരാണ്. നാട്ടില്‍ മൂവാറ്റുപുഴ അടുത്ത് വാഴക്കുളം സ്വദേശിയാണ് മാത്യു നെല്ലിക്കുന്ന്.
RELATED ARTICLES

Most Popular

Recent Comments