Friday, October 11, 2024
HomeMurderമുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊന്നു.

മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊന്നു.

മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഭോപ്പാല്‍: മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊന്നു. മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് മധ്യപ്രദേശിലാണ്. കേസില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യുപ്രദേശിലെ ധര്‍ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അപൂര്‍വ്വ സംഭവം നടന്നത്.
യുവതി അടുക്കളയില്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുമ്ബോഴാണ് കുഞ്ഞ് കരഞ്ഞത്. അത് അമ്മയെ അസ്വസ്ഥതയാക്കി. തുടര്‍ന്ന് അരിവാളെടുത്ത് കഴുത്തറക്കുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നല്‍കി. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അയല്‍വാസികള്‍ക്ക് സംശയം
ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയെന്നും യുവതി ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടെന്നും അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യില്‍ കുഞ്ഞില്ലാത്തതില്‍ സംശയം തോന്നിയതായും അയല്‍വാസികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ചോരയില്‍ കുളിച്ച്‌ കിടക്കുന്ന കുഞ്ഞ്
അയല്‍വാസികളുടെ സംശയം അവര്‍ യുവതിയുടെ ബമന്ധുവിനോട് പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ ഒരു ബന്ധു വന്നാണ് വീടിന്റെ വാതില്‍ തുറന്നത്. കുഞ്ഞ് ചോരയില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ട ഇവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആറ് വയസ്സുകാരിയെ കഴുത്തറത്ത് കൊന്നു
ഇതിന് മുമ്ബ് ഉത്തര്‍പ്രദേശിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കാമുകനോടൊപ്പം അരുതാത്ത സാഹചര്യത്തില്‍ അമ്മയെ കണ്ടതിനെകുറിച്ച്‌ അച്ഛനോട് വെളിപ്പെടുത്തുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ഒന്നാം ക്ലാസുകാരിയെ മൃഗീയമായി കഴുത്തറുത്തുകൊന്ന സംഭവമായിരുന്നു അത്.
RELATED ARTICLES

Most Popular

Recent Comments