Friday, April 26, 2024
HomeGulfപിതാവിന്റെ പരിഹാസത്തെ തുടര്‍ന്ന് 14കാരന്‍ രണ്ടുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി.

പിതാവിന്റെ പരിഹാസത്തെ തുടര്‍ന്ന് 14കാരന്‍ രണ്ടുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി.

പിതാവിന്റെ പരിഹാസത്തെ തുടര്‍ന്ന് 14കാരന്‍ രണ്ടുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളൂരു:പിതാവിന്റെ പരിഹാസത്തെ തുടര്‍ന്ന് 14കാരന്‍ രണ്ടുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി. ബംഗളൂരു സോളദേവനഹള്ളിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. വെങ്കടേഷ് എന്ന രണ്ടുവയസുകാരനെയാണ് എറണ്ണ എന്ന 14 കാരന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
ഫെബ്രുവരി ഏഴ് ബുധനാഴ്ച ഉച്ചയോടെ ബസവരാജുവിന്റെ മകനായ വെങ്കടേഷ് എന്ന രണ്ടുവയസുകാരനെ കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച്‌ വീട്ടുകാര്‍ സോളദേവനഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിറ്റേന്ന് അയല്‍വാസിയാണ് വെങ്കടേഷിനെ മരിച്ചനിലയില്‍ വീടിനടുത്തുള്ള കാട്ടില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എറണ്ണ എന്ന 14 കാരനെ കസ്റ്റഡിയിലെടുത്തത്. ചായവില്‍പനക്കാരനായ തന്റെ പിതാവിനെ വെങ്കടേഷിന്റെ പിതാവായ ബസവരാജു കളിയാക്കിയതിനുള്ള ക്രൂരമായ പ്രതികാരമായിരുന്നു കൊലപാതകം. കൊലക്കുറ്റം എറണ്ണ സമ്മതിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വെങ്കടേഷ്. ഈ അവസരത്തില്‍ ഒരുപ്രാവ് കാട്ടിലൂടെ പറക്കുന്നതുകണ്ടു. വെങ്കടേഷിന് പക്ഷികളെ വലിയ ഇഷ്ടമാണെന്ന് എറണ്ണയ്ക്ക് അറിയാം. ഇതോടെ പക്ഷിയെ പിടിക്കാന്‍ സഹായിക്കാനെന്ന വ്യാജേന എറണ്ണ കുട്ടിയ്ക്കൊപ്പം സമീപത്തെ കാട്ടിലേക്ക് പോയി.
എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ എറണ്ണ മാത്രം തിരിച്ചെത്തി വെങ്കടേഷ് വന്നില്ല. വീട്ടുകാര്‍ വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും മകനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്നാണ് അയല്‍വാസി കാട്ടിനടുത്ത് വെങ്കടേഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് ബസവരാജു ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ സംശയത്തെ തുടര്‍ന്നാണ് പ്രധാനപ്രതിയായി എറണ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എറണ്ണയെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊന്നതാണെന്ന് മൊഴി നല്‍കിയിരുന്നു.
വെങ്കടേഷിന്റെ കുടുംബവും എറണ്ണയുടെ കുടംബവും തമ്മില്‍ ശത്രുതയിലായിരുന്നു. ഫെബ്രുവരി നാലിന് ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു. ശിശുക്ഷേമ കമ്മിറ്റിയും കേസില്‍ ഇടപെട്ടിരുന്നു. കുട്ടിയെ ഇപ്പോള്‍ ആണ്‍കുട്ടികളെ മാത്രം താമസിപ്പിക്കുന്ന സര്‍ക്കാരിന്റെ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്. കേസില്‍ അന്വേഷണം ആരംഭിച്ചു.
RELATED ARTICLES

Most Popular

Recent Comments