Thursday, March 28, 2024
HomeLiteratureകാലം പോയ പോക്കേ. (അനുഭവ കഥ)

കാലം പോയ പോക്കേ. (അനുഭവ കഥ)

കാലം പോയ പോക്കേ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
എനിക്ക്‌ അറിയാവുന്ന ആദ്യത്തേ ആന്റി ബയോട്ടിക്‌ സൾഫ ഡിമിഡിൻ (എസ്‌ ഡി) അതാണെങ്കിലോ ദിവസം നാലു നേരം അല്ലെങ്കിൽ രാവിലെയും വൈകിട്ടും കഴിക്കണം. അടുത്തത്‌ പെൻസിലീൻ. പെൻസിലീൻ കുത്തി വൈപ്പാണു. അപ്പോഴേക്കും പെൻസിലീൻ കുടിക്കാനുള്ളതായും ഗുളികയായും പല അളവിൽ സാരാഭായി എന്ന കമ്പനി വിപണിയിൽ ഇറക്കി. പേരു പെൻഡിഡ്സ്സ്‌ 800 400 200.
അപ്പോഴേക്കും ഓക്സിടെട്രാസൈക്ലിൻ ടെറാമൈസിൻ എന്ന പേരിൽ പുറത്തു വന്നു. പിന്നെ ടെട്രാസൈക്ലിൻ ഡോക്സിസൈക്ലിൻ എന്നിവയെല്ലാം വന്ന് വിപണി വാഴുമ്പോൾ ദാ വരുന്നു കോ ട്രൈമൊസാസോൾ അധവ സെപ്ട്രാൻ അത്‌ വന്നപ്പോഴോ കുടിയ്ക്കാനും വലിയവർക്ക്‌ ഗുളിക വേറേ കുട്ടികൾക്ക്‌ ഗുളിക വേറേ അങ്ങനെ അരങ്ങു തകർക്കുമ്പോഴും ഡോക്റ്റർമ്മാർക്ക്‌ എല്ലാം അറിയാം നിലവാരം കൂടിയത്‌ സെപ്ട്രാൻ ആണു എന്ന് എന്നിട്ടും പല ഡ്യൂപ്ലിക്കറ്റ്‌ കമ്പനികളും സെപ്ട്രാൻ മരുന്നു പല പേരിൽ ഇറക്കി കാശ്‌ കൊയ്തു. ഈ മരുന്നും രാവിലെയും വൈകിട്ടും കഴിക്കണം ആയിരുന്നു.
അധിക സമയം വേണ്ടി വന്നില്ല ആമ്പിസിലിൻ ഇറങ്ങാൻ. ആമ്പിസിലിൻ 250 500 എന്നീ കഴിക്കാനുള്ള ഗുളിക. പിന്നെ 500 മില്ലിഗ്രാമിന്റെ ഇഞ്ചക്ഷൻ അതും പൊടി കലക്കി കുത്തി വയ്ക്കുന്നത്‌. കുട്ടികൾക്കായി സിറപ്പ്‌. തിളപ്പിച്ച്‌ തണുപ്പിച്ച വെള്ളം ഒഴിച്ച്‌ കുലുക്കി കൊടുക്കുന്ന മരുന്നു.
അധിക കാലം വേണ്ടി വന്നില്ല അപ്പോൾ തന്നെ വിപണിയിൽ വന്നു അമോക്സിസിലിൻ അതും 250 500 പിന്നെ ഇഞ്ചക്ഷൻ കുട്ടികൾക്ക്‌ തിളപ്പിച്ച്‌ തണുപ്പിച്ച വെള്ളം ഒഴിച്ച്‌ കുലുക്കി കൊടുക്കുന്ന പൗഡർ.
ഇതും അധികനാൾ നിന്നില്ല അപ്പോഴേക്കും സിഫാലാക്സിൻ വന്നു മേൽപ്പറഞ്ഞ മരുന്നുകളുടെ അതേ രീതിയിൽ വിപണിയിൽ വന്നു.
ഇതേ സമയം തന്നെ മറ്റൊരു ആന്റിബയോട്ടിക്‌ ഉണ്ടായിരുന്നു എറിത്രോമൈസിൻ അതിന്റെ പ്രത്യകഥ റ്റൂബ്‌ ഗുളിക അല്ലായിരുന്നു. പക്ഷേ അതും 250 500 ഇഞ്ചക്ഷൻ കുടിക്കുന്ന സിറപ്പ്‌ അതും പൊടി കലക്കി കൊടുക്കുന്നതായിരുന്നു.
പിന്നെ ഇഞ്ഞോട്ട്‌ എത്ര ആന്റിബയോട്ടിക്‌ വിപണിയിൽ വന്നു. ഒരു കണക്കും ഇല്ല. ഓരോ മരുന്നും ഒന്നുകിൽ രാവിലെ ഒന്നു വൈകിട്ട്‌ ഒന്ന്. അല്ലെങ്കിൽ ദിവസം നാലു നേരം അതായത്‌ രാവിലെ ആറുമണിക്ക്‌ ഒന്ന് ഉച്ചയ്ക്ക്‌ പന്ത്രണ്ട്‌ മണിക്ക്‌ ഒന്ന് വൈകിട്ട്‌ ആറു മണിക്ക്‌ ഒന്ന് രാത്രി പന്ത്രണ്ട്‌ മണിക്ക്‌ ഒന്നു.
ഇത്‌ എത്ര പേർ ഇങ്ങനെ സമയം തെറ്റാതെ കഴിക്കും. ഇനി അധവ ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക്‌ ഇതേ സമയ ക്രമത്തിൽ സിസ്റ്റർ ഗുളിക കൊണ്ടു വന്നു കൊടുത്താൽ അടുത്ത ദിവസം രോഗി രഹസ്യമായി പറയും സിസ്റ്ററേ നാളെ രാത്രി ഒരു പത്ത്‌ മണിയാകുമ്പോൾ ഗുളിക ഇഞ്ഞ്‌ തരണേ. ഒരുപാട്‌ രോഗികൾ സമയം നോക്കാറില്ല. രാവിലെ ഒന്ന് ഉച്ചയ്ക്ക്‌ ഒന്ന് വൈകിട്ട്‌ ഒന്ന് രാത്രി കിടക്കാൻ നേരം ഒന്ന്. ഇതാണു പതിവ്‌.
എന്തായാലും ഇനി നമുക്ക്‌ പേടിക്കണ്ടാ. ഒരൊ ഒറ്റ സമയം നോക്കിയാൽ മതി. അസിത്രോമൈസിൻ 500. രാവിലെ വെറും വയറ്റിൽ ഒരു ഗുളിക പിന്നെ അടുത്ത ദിവസം രാവിലെ അതെ സമയം വെറും വയറ്റിൽ.
അതുകൊണ്ട്‌ ഇനി ഒരുത്തരുടെയും തരികിട നടക്കില്ല. എനിക്ക്‌ ഗുളിക കഴിക്കാനുണ്ട്‌ അല്ലെങ്കിൽ എന്റെ ആന്റിബയോട്ടിക്‌ മുടങ്ങും എന്നൊന്നും പറയാൻ പറ്റില്ല. ഒരൊറ്റ ഗുളിക ഇരുപത്തിനാലു മണിക്കൂർ കവർ ചെയ്യുന്നു. എല്ലാം നല്ലതിനെന്നു വിചാരിച്ചാൽ മതി.
RELATED ARTICLES

Most Popular

Recent Comments