ഓർമ്മ മരം. (കവിത)

ഓർമ്മ മരം. (കവിത)

0
736
രോഹിത രോഹു. (Street Light fb group)

ഏകാന്തതയിൽ പൂക്കുന്ന ഓർമ്മ മരത്തിൽ നിറയെ ഇന്ന് പൂക്കളാണ്. ആഷ് നിറത്തിലുള്ള പൂക്കളിൽ
നിറയെ നിരാശാ സ്വപ്നങ്ങളാണ്. പിങ്ക് കളർ പൂക്കളിൽ
നിറച്ച് രതിയുടെയും, പ്രണയത്തിന്റെയും വർണ്ണ സ്വപ്നങ്ങളും
കറുത്ത പുഷപങ്ങളിലാവട്ടെ നിശ്വാസങ്ങളുടെയും,
മരണത്തിന്റെയും ചാഞ്ചാട്ടം.മറ്റു നിറങ്ങളുടെ പൂക്കളിൽ
എന്റെ ഓർമ്മകൾ പൂത്തില്ല. വർഷങ്ങളോളം പഴക്കമുള്ള
ഈ പൂക്കളിൽ പലതിനും മണമില്ല. അടർന്നടർന്നു പോകുന്ന
പല മുഖങ്ങളും, വചനങ്ങളും, സംഭവങ്ങളും, സ്മരണകളം,
നാളേക്ക് വിരിയാൻ മൊട്ടുകൾ അവശേഷിപ്പിക്കാതെ
ഓർമ്മ മരത്തിലെ പൂക്കൾ ഒരു നാൾ കൊഴിഞ്ഞു തീരും.
നിറയെ കറുത്ത പുഷ്പങ്ങളാൽ മരവും മൃതിയിലാഴും.

Share This:

Comments

comments