ദാനം ദയ സ്നേഹം.. (കവിത)

ദാനം ദയ സ്നേഹം.. (കവിത)

0
882
ജോൺ ചരുവിള. (Street Light fb group)

…….മൂന്ന് വാക്കുകൾ -…. –

ഇനിയൊരു മൂകസാക്ഷ്യം
മൂടിവെക്കാനുണ്ട്
ഉണ്ണി തൻ മനസ്സിലെ കോലായിൽ
സാക്ഷ്യം വഹിക്കുന്ന
മൂന്ന് വാക്കുകൾ
പുണ്യചരിത്രങ്ങൾ വരച്ചിട്ടു പോയതും
മൂന്നു വാക്കുകൾ
മൂവന്തി തിരി താഴ്ത്തിയപ്പോഴും
തലമുറകൾക്ക് കാത്തുവെച്ചു
കൈമാറിയതും
മൂന്ന് വാക്കുകൾ
ഞാൻ എന്ന ഭാവം മടുത്തിട്ടപ്പോഴും
തേടുന്നു മൂന്നക്ഷരം മർത്ത്യൻ
എന്നെ ഞാനാക്കിയ ബിംബങ്ങൾക്ക്
ബിന്ദുവായതും
മൂന്ന് വാക്കുകൾ
വാക്കാലും പ്രവൃത്തിയാലും
ചേർത്തു പിടിച്ചോർ
പുണ്യഭൂമി തൻ പുണ്യാത്മാവായിട്ടും
അന്ധതയുടെ മൂടുപടങ്ങളണിഞ്ഞ
മൂഢഗണങ്ങൾ മൂടി വെച്ചിട്ടുമാ
മൂന്ന് വാക്കുകൾ
മൂന്നായി പിളർന്നിട്ടു
രണഭൂമി തീർത്തോർ
രക്തം ചവിട്ടിക്കുഴച്ചു
മണ്ഡപം തീർത്തു
മണ്ടക്ക് മണ്ണാൽ തലപ്പാവ്
പ്രതിഷ്ഠിച്ചുടുമാ
കിരാതക്കുടങ്ങൾക്കു
സിംഹാസനം പിടിച്ചിട്ടു നൽകിയൊരു
പ്രജാഗണമറിയാതെ പോയിടുന്നോ
സമാധാനതന്തു തൻ
ആണിക്കല്ലുകളായ മൂന്ന് വാക്കുകൾ
ഓർമ്മിച്ചിടാനൊരു
ഓർമ്മ മാത്രമായിയെൻ
മനസ്സിലുമാ മൂന്ന് വാക്കുകൾ
ഓർക്കാനൊരു വ്യാധി ഹേതുവായി,
മനസ്സമാധാനമെന്നൊരു വ്യാധി…..

 

Share This:

Comments

comments