Thursday, April 25, 2024
HomePoemsപ്രഹസനങ്ങൾ. (കവിത)

പ്രഹസനങ്ങൾ. (കവിത)

പ്രഹസനങ്ങൾ. (കവിത)

ബീനാ റെയ്‌ച്ചൽ നിജു.
തല്ലിക്കൊഴിച്ചതാം പിഞ്ചുപൂമൊട്ടിതാ
നിശബ്ദം കേഴുന്നു വിടപറയും നേരവും
ചോദിച്ചീടുന്നവൾ നമ്മോടായ്‌ ജീവനെ
അഴകാർന്ന ഭൂമിയിൽ പരിലസിച്ചീടുവാൻ
പാരിലാകവേ പരിമളം തൂവേണ്ടവൾ
വാടിക്കൊഴിഞ്ഞു കിടക്കുന്നു മണ്ണീലായ്‌
നാളെയീ ഭുവനത്തിൽ ശോഭിതയാവേണ്ടോൾ
ഇന്നിതാ പറന്നങ്ങു വിണ്ണിലെ താരമായ്‌
പുത്തൻ പ്രതീക്ഷകൾ തച്ചുടച്ചല്ലോ
പുതുനാമ്പതു നിങ്ങൾ നുള്ളിയെടുത്തല്ലോ
പൊട്ടിത്തകർന്നതാം ചങ്കുമായൊരമ്മ
വിതുമ്പിത്തീർത്തീടുന്നു ജീവിതകാലം
പ്രകടനങ്ങൾ തീപന്തം കൊളുത്തി
പടകൾ നടത്തുന്നതെന്തിനു വൃഥാ?
നാടുനന്നാക്കുവാൻ നന്മചെയ്‌തീടണം
നാട്ടിലെ റോഡുകൾ നന്നാക്കീടേണം
നാടുമുടിക്കുവാൻ കീശനിറക്കുവാൻ
ഓടിനടക്കുന്ന നേതാക്കന്മാർക്കോ.…
നമ്മളനുഭവിച്ചീടുന്ന വേദന
കണ്ടറിഞ്ഞീടുവാൻ നേരമില്ലൊന്നുമേ
വിടചെല്ലും പൈതലെ നോക്കിവിതുമ്പുമ്പോൾ
വിവേകമോടെ നാം ചിന്തിച്ചീടേണം
വേണമോ നമ്മുക്കീ പ്രകടനങ്ങൾ ഇനിയും?
ജീവനെടുത്തീടും പ്രഹസനങ്ങൾ!!!!!

 

RELATED ARTICLES

Most Popular

Recent Comments