Thursday, May 2, 2024
HomeAmericaമിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ എംബസി സുരക്ഷ ശക്തമാക്കി. സൈനത്തിന് ജാഗ്രതാ നിര്‍ദ്ദേശം.

മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ എംബസി സുരക്ഷ ശക്തമാക്കി. സൈനത്തിന് ജാഗ്രതാ നിര്‍ദ്ദേശം.

മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ എംബസി സുരക്ഷ ശക്തമാക്കി. സൈനത്തിന് ജാഗ്രതാ നിര്‍ദ്ദേശം.

പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി.സി.: ജെറുശലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു. പ്രഖ്യാപനം പുറത്തുവന്ന ഉടനെ മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസ്സികളുടെ സുരക്ഷശക്തമാക്കുന്നതിനും, ഏതു സാഹചര്യത്തേയും നേരിടുന്നതിന് സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി കഴിഞ്ഞതായി പെന്റഗണല്‍ അധികൃതര്‍ സി.ബി.എന്‍. ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റ്- സെന്‍ട്രല്‍ ഏഷ്യ സ്ഥലങ്ങളിലെ അമേരിക്കന്‍ സൈന്യത്തിന്റെ ചുമതലയുള്ള യു.എസ്. സെന്‍ട്രല്‍ കമാണ്ടിനാണ് സുരക്ഷാ ചുമതല ഏല്‍പിച്ചിരിക്കുന്നത്.
അമേരിക്കന്‍ എംബസികള്‍ക്കുപുറമെ അമേരിക്കന്‍ പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന് ആന്റി റെററോറിസം സെക്യൂരിറ്റി ടീം, യു.എസ്.മറീന്‍ കോര്‍പ്സ് എന്നിവര്‍ക്കും കര്‍ശനമായി നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
യു.എസ്. നാവിക ടാങ്കറുകള്‍, ഷിപ്പുകള്‍ എന്നിവയില്‍ ഇന്ധനം നിറച്ച് ഏതൊരു അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്നതിന് സുസജ്ജമായിരിക്കണമെന്നും പ്രസിഡന്റ് ട്രമ്പിന്റെ ധീരമായ തീരുമാനത്തെ സുപ്രസിദ്ധ ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റ് ജോണ്‍ ഹാഗി ഉള്‍പ്പെടെയുള്ള നിരവധി ഇവാഞ്ചലിസ്റ്റുകള്‍ സ്വാഗതം ചെയ്തു. വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയുള്ള പ്രവചനങ്ങള്‍ നിറവേറുന്നതിന്റെ ഉദാത്തമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടികാട്ടി. ഇസ്രായേലിന്റെ തലസ്ഥാനം ജെറുശലേമാണെന്ന് പ്രഖ്യാപിച്ച ലോകരാഷ്ട്രങ്ങളില്‍ ഒന്നാമതാണ് അമേരിക്ക.3
RELATED ARTICLES

Most Popular

Recent Comments