Friday, April 19, 2024
HomeAmericaഅമര്‍ജിത് കൗറിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.

അമര്‍ജിത് കൗറിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.

അമര്‍ജിത് കൗറിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.

പി.പി. ചെറിയാന്‍.
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): രണ്ടു ദിവസം മുമ്പ് (ഡിസംബര്‍ 5 ) ബാങ്കിലേക്കു പോയ അമര്‍ജിത് കൗര്‍ (34) എന്ന ഗര്‍ഭിണിയായ യുവതിയെ കണ്ടെത്താന്‍ പോലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചു,
ഡിസംബര്‍ 5 ചൊവ്വാ രാവിലെ 10.30-നു വീട്ടില്‍ നിന്നും 114-മത് സ്ട്രീറ്റിനും ലിബര്‍ട്ടി അവന്യൂവിനും സമീപമുള്ള പെയ്ഡ് പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്ത് രണ്ടു ബ്ലോക്ക് അകലെയുള്ള ചേയ്‌സ് ബാങ്കിലേക്ക് ചെക്ക് ഡിപ്പോസിറ്റ് ചെയ്യാന്‍ എത്തിയതായിരുന്നു. ഡെപ്പോസിറ്റ് ചെയ്തശേഷം പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് മടങ്ങിവരുകയോ, കുട്ടികളെ സ്കൂളില്‍ നിന്നും പിക്ക് ചെയ്യുവാന്‍ എത്തുകയോ ചെയ്തിട്ടില്ലെന്നു ഭര്‍ത്താവ് ലക് വിന്ദര്‍ മുള്‍ട്ടാനി പറഞ്ഞു.
പതിനഞ്ചു വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ യാതൊരു കുടുംബ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും സൗമ്യമായ പെരുമാറ്റമാണ് കൗറില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നും ഭര്‍ത്താവ് പറഞ്ഞു. കൗറിന്റെ ഫോണ്‍ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. അഞ്ചടി നാലിഞ്ച് ഉയരവും, 195 പൗണ്ടും ഉള്ള ഇവര്‍ അപ്രത്യക്ഷമാകുമ്പോള്‍ ബ്ലാക് ലോംഗ്സ്ലീവ് ഷര്‍ട്ടും മഞ്ഞ പാന്റുമാണ് ധരിച്ചിരുന്നതെന്നും വിവരം ലഭിക്കുന്നവര്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ (1- 800 577 8477, 1 888 577 4782) എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു.2
RELATED ARTICLES

Most Popular

Recent Comments