ആധാര്‍ ബന്ധിപ്പിക്കല്‍; കാലാവധി മാര്‍ച്ച്‌ 31 വരെയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

ആധാര്‍ ബന്ധിപ്പിക്കല്‍; കാലാവധി മാര്‍ച്ച്‌ 31 വരെയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

0
624
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡെല്‍ഹി: ബാങ്ക് അക്കൗണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിലവില്‍ ഡിസംബര്‍ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാര്‍ച്ച്‌ 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
നിലവില്‍ ആധാര്‍ നമ്ബര്‍ ഇല്ലാത്തവര്‍ക്കു മാത്രമേ കാലാവധി നീട്ടല്‍ കൊണ്ട് പ്രയോജനപ്പെടൂ. അതേസമയം, മൊബൈല്‍ ഫോണ്‍ നമ്ബരും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ് തന്നെയായിരിക്കും.
കാലാവധി ദീര്‍ഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ ആധാറിനെതിരെ ഹര്‍ജി നല്‍കിയവര്‍, കാലാവധി നീട്ടുന്നതിനോടു സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനയെ എതിര്‍ത്തു. ആധാര്‍ ദുരുപയോഗം ചെയ്യുമെന്ന പേടിയുണ്ടെന്നും പദ്ധതിയെ ആകമാനമാണ് എതിര്‍ക്കുന്നതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഉദയാദിത്യ ബാനര്‍ജി അറിയിച്ചു.

Share This:

Comments

comments