Friday, April 19, 2024
HomeMurderപെണ്‍കുഞ്ഞിനെ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച അമ്മ പിടിയില്‍.

പെണ്‍കുഞ്ഞിനെ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച അമ്മ പിടിയില്‍.

പെണ്‍കുഞ്ഞിനെ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച അമ്മ പിടിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഗാസിയാബാദ്: പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച്‌. സംഭവത്തില്‍ 22കാരി അറസ്റ്റില്‍. യുവതി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത് മൂന്ന് മാസം മുന്‍പ് ജന്മം നല്‍കിയ കുഞ്ഞിനെയാണ്. ആണ്‍കുട്ടിയെ പ്രസവിക്കാത്തതില്‍ തന്നോട് തന്നെ ദേഷ്യം ഉണ്ടായിരുന്നു. ഇതുമൂലമാണ് കുഞ്ഞിനെ കൊന്നത് എന്നാണ് ആരതി എന്ന ഗാസിയാബ്ദ് സ്വദേശിനി പൊലീസിനോട് പറഞ്ഞത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
കോപം മൂലം താന്‍ കുഞ്ഞിനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. അതിനുശേഷം മൃതദേഹം വാഷിങ് മെഷിനില്‍ ഒളിപ്പിച്ച്‌ വെക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് യുവതി നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments