Thursday, April 25, 2024
HomeLifestyleകണ്ണീരോര്‍മയായി മോനിഷ ഇന്നും ജനഹൃദയങ്ങളില്‍;വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം.

കണ്ണീരോര്‍മയായി മോനിഷ ഇന്നും ജനഹൃദയങ്ങളില്‍;വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം.

കണ്ണീരോര്‍മയായി മോനിഷ ഇന്നും ജനഹൃദയങ്ങളില്‍;വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം.

ജോണ്‍സണ്‍ ചെറിയാന്‍.
മഞ്ഞള്‍ പ്രസാദവുമായി മോനിഷ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുമ്ബോള്‍ പ്രായം 15. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ തന്റെ 21-ാം വയസ്സില്‍ മരണം അപ്രതീക്ഷിതമായി എത്തിയപ്പോള്‍ മോനിഷയോടൊപ്പം മലയാളിക്ക് നഷ്ടപ്പെട്ടത് പകരം വെയ്ക്കാനില്ലാത്ത അഭിനേത്രിയെ കൂടിയായിരുന്നു. ആ ഗ്രാമീണ സൗന്ദര്യം നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് 25 വര്‍ഷങ്ങള്‍.
1986 ല്‍ എംടി വാസുദേവന്‍ നായരുടെ കഥയില്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രം നഖക്ഷതങ്ങളിലൂടെയാണ് മോനിഷ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. കുടുംബ സുഹൃത്തായ എംടി തന്നെയായിരുന്നു നക്ഷത്രക്കണ്ണുള്ള ആ രാജകുമാരിയെ മലയാളത്തിന് സമ്മാനിച്ചതും. നഖക്ഷതങ്ങളിലെ അഭിനയത്തിന് 1987ല്‍ ഏറ്റവും ചെറിയ പ്രായത്തില്‍ ഗൗരി എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും മോനിഷയെ തേടിയെത്തി. തുടര്‍ന്ന് ഋതുഭേദം, ആര്യന്‍, അധിപന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, പെരുന്തച്ചന്‍, കടവ്, കമലദളം, ചെപ്പടി വിദ്യ, ചമ്ബക്കുളം തച്ചന്‍, ഒരു കൊച്ചുഭൂമി കുലുക്കം തുടങ്ങി ഒരുപിടി ചിത്രങ്ങള്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് മോനിഷയെ മരണം കവര്‍ന്നെടുത്തത്.
1992 ഡിസംബര്‍ അഞ്ചിന് ചെപ്പടി വിദ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മോനിഷയും അമ്മയും സഞ്ചരിച്ച കാര്‍ ചേര്‍ത്തലയില്‍ വെച്ച്‌ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലച്ചോറിന് ക്ഷതമേറ്റ മോനിഷ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ഡ്രൈവര്‍ ഉറങ്ങിയിട്ടില്ലെന്ന് സംഭവത്തിന്റെ ഏക ദൃക്സാക്ഷി കൂടിയായ മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി തന്നെ സ്ഥിരീകരിച്ചു. ഇവര്‍ നിസാരപരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments