ന്യൂയോര്‍ക്ക് : മന്‍ഹാട്ടന്‍ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും ഇന്ത്യന്‍ വംശജയുമായ രോഹിത് ഭണ്ഡാരി (49) വെള്ളത്തില്‍ ഡൈവിങ് നടത്തുന്നതിനിടെ വമ്പന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 18 അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ അടങ്ങുന്ന സംഘം കോസ്റ്ററിക്കായില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രോഹിത്.
നവംബര്‍ 28 ന് ഡൈവിങ് പരിശീലകനോടൊപ്പമായിരുന്നു വെള്ളത്തിലേക്ക് ഇറങ്ങിയത്. ടൈഗര്‍ ഷാര്‍ക്ക് വിഭാഗങ്ങളില്‍പെട്ട സ്രാവ് പെട്ടെന്നു ഇവരെ ആക്രമിക്കുകയായിരുന്നു. വിവിധയിനം സ്രാവുകളുടെ സങ്കേതമാണ് കൊക്കോസ് ഐലന്റിലെ നാഷണല്‍ പാര്‍ക്ക്, രോഹിതയെ രക്ഷിക്കുന്നതിനു ശ്രമിച്ച പരിശീലകനും സ്രാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാലിന് ഗുരുതരമായി പരുക്കേറ്റ രോഹിതയെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെടുത്തുവെങ്കിലും രക്തം വാര്‍ന്നു പോയതിനാല്‍ മരണമടയുക യായിരുന്നുവെന്ന് കോസ്റ്ററിക്ക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.അപ്പര്‍ ഈസ്റ്റ് സൈഡില്‍ താമസിച്ചിരുന്ന ഭണ്ഡാരി മന്‍ഹാട്ടന്‍ ചാരിറ്റി സര്‍ക്യൂട്ട് സ്ഥിര സാന്നിധ്യമായിരുന്നു.
മംഗലാപുരം സ്വദേശിയായ ഭണ്ഡാരി 2013 മുതല്‍ കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഫേമില്‍ ജീവനക്കാരിയാണ്.