Friday, May 17, 2024
HomeGulfകോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്തെത്തി വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്. 93 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. മൂന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കം പ്രമുഖ നേതാക്കളുടെ പിന്തുണയോടെയാണ് പത്രിക സമര്‍പ്പണം. കേരളത്തില്‍ നിന്ന് രാഹുലിന് പിന്തുണയുമായി മൂന്നു സെറ്റ് പത്രിക എത്തിയിട്ടുണ്ട്. മന്‍മോഹന്‍ സിംഗിനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
‘സോണിയ ഗാന്ധി കോണ്‍ഗ്രസിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. അവരുടെ നേതൃത്വത്തിനു കീഴില്‍ പല വിജയങ്ങളും പാര്‍ട്ടി നേടി. ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കാനുള്ള ദൗത്യം രാഹുല്‍ ഗാന്ധിയില്‍ എത്തിച്ചേരുകയാണെന്ന് മുതിര്‍ന്ന നേതാവ് കരണ്‍ സിംഗ് പ്രതികരിച്ചു. ഒരു ബിജെപി നേതാവും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. ബാലറ്റ് പ്രക്രിയയിലൂടെയാണോ നിതിന്‍ ഗഡ്കരി തെരഞ്ഞെടുക്കപ്പെട്ടത്. അതിന് അവര്‍ ആദ്യം മറുപടി പറയട്ടെയെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മികച്ച പ്രധാനമന്ത്രിയുമായിരിക്കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. പാര്‍ട്ടിയുടെ മഹത്തായ പാരന്പര്യം രാഹുല്‍ കാത്തുസൂക്ഷിക്കുമെന്നാണ് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചത്.
വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് വരെയാണ് പത്രിക നല്‍കാന്‍ സമയം. ഈ മാസം 11 വരെ പിന്‍വലിക്കാനും സമയമുണ്ട്. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ 16ന് നടത്തും. 19ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. എന്നാല്‍ രാഹുല്‍ ഒഴികെ മറ്റാരും പത്രിക സമര്‍പ്പിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ 11ന് തന്നെ ഫലപ്രഖ്യാപനമുണ്ടായേക്കും.
RELATED ARTICLES

Most Popular

Recent Comments