Saturday, April 27, 2024
HomeNewsനടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ സഹോദരന്‍ അന്തരിച്ചു.

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ സഹോദരന്‍ അന്തരിച്ചു.

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ സഹോദരന്‍ അന്തരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ : പ്രശസ്ത നര്‍ത്തകി ആശാ ശരത്തിന്റെ സഹോദരനും കലാമണ്ഡലം സുമതിയുടെ മകനുമായ ബാലഗോപാല്‍ (43) നിര്യാതനായി. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു. അച്ഛന്‍ കൃഷ്ണന്‍കുട്ടി നായര്‍.ഭാര്യ സൗമ്യ ബാലഗോപാല്‍.സംസ്കാരം പിന്നീട് പെരുമ്ബാവൂരില്‍.
ആശയുടെ മൂത്ത സഹോദരനായ വേണുഗോപാല്‍ 28ാം വയസിലാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. 1993 നവംബര്‍ 29നാണ് വേണുഗോപാല്‍ മരിച്ചത്. ആശയുടെ ഭര്‍ത്താവ് ശരത്ത് വേണുവിന്റെ സുഹൃത്ത് കൂടി ആയിരുന്നു. അങ്ങനെയാണ് വിവാഹാലോചന വരുന്നത്.
മൂത്ത ജ്യേഷ്ഠന്റെ മരണം അംഗീകരിക്കാന്‍ കഴിയാതെ അദ്ദേഹത്തിനായി ഇപ്പോഴും തന്റെ വീട്ടിലെ തീന്‍ മേശയില്‍ പാത്രം കരുതുന്നുവെന്ന്‌ആശ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
RELATED ARTICLES

Most Popular

Recent Comments