Wednesday, May 1, 2024
HomeGulfട്രംപും മോദിയും തമ്മിലുളള 'കെട്ടിപ്പിടുത്ത നയതന്ത്ര'ത്തെ പരിഹസിച്ച്‌​ രാഹുല്‍.

ട്രംപും മോദിയും തമ്മിലുളള ‘കെട്ടിപ്പിടുത്ത നയതന്ത്ര’ത്തെ പരിഹസിച്ച്‌​ രാഹുല്‍.

ട്രംപും മോദിയും തമ്മിലുളള 'കെട്ടിപ്പിടുത്ത നയതന്ത്ര'ത്തെ പരിഹസിച്ച്‌​ രാഹുല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മുംബൈ സ്ഫോടന പരമ്ബരയുടെ സൂത്രധാരന്‍ ഹാഫിസ് സഇൗദിനെ വീട്ടു തടങ്കലില്‍ നിന്ന് വിട്ടയച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപുമായുള്ള സൗഹൃദത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ‘കെട്ടിപ്പിടുത്ത നയതന്ത്രത്തി’ (Hugplomacy) െന്‍റ പരാജയമാണ് ഹാഫിസ് സഇൗദിെന്‍റ വിടുതലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു. മുംബൈ സ്ഫോടന പരമ്ബരയുടെ സൂത്രധാരനെ വീട്ടു തടങ്കലില്‍ നിന്ന് വിട്ടയച്ചുവെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചത്.
നരേന്ദ്രഭായ്, ഭീകരവാദികളുടെ സൂത്രധാരന്‍ സ്വതന്ത്രനായി. ലശ്കറെ ത്വയ്യിബയില്‍ നിന്ന് പാക് ൈസനിക ഫണ്ട് പ്രസിഡന്‍റ് ട്രംപ് വേര്‍തിരിച്ചു. കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൂടുതല്‍ കെട്ടിപ്പിടുത്തം ഉടനടി ആവശ്യമാണ് എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments