Friday, April 19, 2024
HomeNewsപ്രശസ്ത സുവിശേഷകൻ ഡോ.പി.കെ.സാം അന്തരിച്ചു.

പ്രശസ്ത സുവിശേഷകൻ ഡോ.പി.കെ.സാം അന്തരിച്ചു.

ജിനേഷ് തമ്പി.
പ്രശസ്ത സുവിശേഷകനും, കവിയും, ഗാനരചയിതാവുമായ ഡോ.പി.കെ.സാം (88 ) അന്തരിച്ചു
മല്ലശേരി കുഞ്ഞുകുഞ്ഞു ഉപദേശിയുടെയും,സി.ടി .അന്നാമ്മയുടെയും മകനാണ്.
മറിയാമ്മ സാം (അമ്പഴത്തും മൂട്ടിൽ കുടുംബം) ആണ് ഭാര്യ
ഡോ.സാംസൺ.കെ.സാം (TMM ഹോസ്പിറ്റൽ), ബെൻസൺ.കെ. സാം (തിരുവനന്തപുരം), ഷാരോൺ ജോർജ് (ന്യൂ യോർക്ക്), സ്റ്റീഫൻ .കെ.സാം (ആസ്‌ട്രേലിയ) എന്നിവർ മക്കളാണ്

മരുമക്കൾ : ഡോ .എലിസബത്ത് സാംസൺ (സൗദി അറേബ്യ), ആനി ബെൻസൺ(തിരുവനന്തപുരം), ടോം ജോർജ് (ന്യൂ യോർക്ക്), നിസ്സി സ്റ്റീഫൻ(ഓസ്ട്രേലിയ)

ശവസംസ്കാരച്ചടങ്ങുകൾ നവംബർ 29 ബുധനാഴ്ച ആണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുദർശനം മല്ലശേരി BCC ഹാളിൽ നടത്തപ്പെടും
അമേരിക്കയിലും , കാനഡയിലും തിയളോജിക്കൽ പഠനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഡോ. സാം 1974 ‘ഇൽ ബൈബിൾ .ക്രിസ്ത്യൻ. ചർച്ച് (BCC ) എന്ന മിനിസ്ട്രിക്ക്‌ തുടക്കം കുറിച്ചു.
350 ‘ഇൽ പരം ഭക്തി ഗാനങ്ങൾ രചിച്ചിട്ടുള്ള ഡോ. സാം “യേശു എൻ അഭയകേന്ദ്രം” , “സീയോൻ മണാളനെ” എന്നീ സുപ്രസിദ്ധ ഗാനങ്ങളുടെ രചയിതാവുമാണ്. ക്രിസ്ത്യൻ ഭക്തിഗാന രചനക്ക് അനേകം പുരസ്‌കാരങ്ങൾ ഡോ സാമിനെ തേടി എത്തിയിട്ടുണ്ട്.
covenant ഹോസ്പിറ്റൽ മല്ലശേരി യുടെ സ്ഥാപകനേതാവായ ഈ പ്രശസ്ത സുവിശേഷകൻ മല്ലശേരിയുടെയും പ്രാന്തപ്രദേശങ്ങളിലും ” സുവാർത്ത ക്രിസ്ത്യൻ ബുക്ക് ഡിപ്പോ”, “ഷാരോൺ ആർട്സ് കോളജ്”, “ഷാരോൺ ടൈപ്പ് റൈറ്റിംഗ്”, “യൂണിവേഴ്സൽ പ്രിന്റേഴ്‌സ്” ഉൾപ്പെടെ ഒട്ടേറെ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ നേതൃത്വം നൽകിയിട്ടുണ്ട് . മല്ലശേരി YMCA യുടെ അദ്ധ്യക്ഷനുമായിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments