Wednesday, April 24, 2024
HomeLiteratureഅറിയില്ല എന്ന് പറയുന്നവര്‍. (അനുഭവ കഥ)

അറിയില്ല എന്ന് പറയുന്നവര്‍. (അനുഭവ കഥ)

അറിയില്ല എന്ന് പറയുന്നവര്‍. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ചില ആൾക്കാർ എന്ത്‌ ചോദിച്ചാലും പറയും. അറിയില്ല. ഒന്ന് നോക്കിയാൽ ശരിയാണു. അറിയില്ല എന്ന് പറഞ്ഞാൽ പ്രശ്നം തീർന്നു. ഒരു തല വേദനയും ഇല്ല.
1979 – 80 കാലഘട്ടങ്ങളിൽ പേർഷ്യൻ ലുങ്കികൾ ഒരുപാട്‌ വന്ന കാലം. ഞാൻ ആ സമയം മയ്യനാട്‌ ചന്തമുക്കിൽ തയ്യൽ പഠിക്കുന്നു. ഇപ്പോൾ ചന്ത കിടക്കുന്നതിനു നേരേ എതിർ വശം ചന്ത.
അങ്ങാടിയിലെ പാവാട വേണം മേലാട വേണം എന്ന ഗാനം എവിടെ തിരിഞ്ഞാലും കേൾക്കുന്ന കാലം. മീൻ കച്ചവടവും കഴിഞ്ഞ്‌ പോകുന്ന സ്ത്രീകളായാലും പുരുഷന്മാർ ആയാലും ഉടുത്തുകൊണ്ട്‌ പോകുന്നത്‌ പേർഷ്യൻ ലുങ്കി. തലയിൽ മീൻ കുട്ടയും കാണും.
ഒരു ദിവസം ഒരു സ്ത്രീ പോകുന്നു. ലുങ്കി അഴിഞ്ഞ്‌ പോയത്‌ അറിയാതെ പോകുകയാണു. അപ്പോൾ എന്റെ ഗുരു അവിടെ ഇരുന്നു കൊണ്ട്‌ ഒരു വിളി. എട്ടിയേ ഒന്ന് നിക്ക്‌ എന്റെ ലുങ്കി പോയി. അപ്പോൾ ആണു അവർ ശ്രേദ്ധിച്ചത്‌. ആ കാലത്ത്‌ ഒരു സ്ഥിരം പതിവ്‌ ആയിരുന്നു. പിന്നീട്‌ ആണു ബെൽറ്റ്‌ കേട്ടാൻ തുടങ്ങിയതും മറ്റും.
ആ കാലത്ത്‌ ഞങ്ങളുടെ വീട്ടിൽ മീൻ വേടിക്കുന്നത്‌ സ്ഥിരം രണ്ട്‌ മൂന്ന് പേർ ഉണ്ട്‌ അവരുടെ കയ്യിൽ നിന്നാണു. താന്നീ കടപ്പുറത്ത്ന്ന് തല ചുമടായിട്ട്‌ കൊണ്ടുവരും. ഒരു ബേബി പിന്നെ ഒരു കൊച്ചു ബേബി പിന്നെ വിരലില്ലാത്ത ഒരു എമിലി എന്നീ അമ്മച്ചിമാർ ആണു. ഇവരുടെ അടുത്ത്ന്നാണു എന്റെ അമ്മയുടെ പൈസയ്ക്ക്‌ അനുസരണമായ മീൻ വാങ്ങുന്നത്‌. ഇവർ മൂന്ന് പേരും എന്റെ വീട്ടിൽ വന്നിട്ടുമുണ്ട്‌. മീൻ കച്ചവടത്തിനല്ല. അമ്മയോടുള്ള സ്നേഹത്തിന്റെ പുറത്ത്‌.
ഒരിക്കൽ അങ്ങനെ തയ്യൽ കടയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഇങ്ങനെ ഒറ്റയ്ക്ക്‌ പറഞ്ഞു കൊണ്ട്‌ പോകുന്നു.
എന്ത്‌ ചോദിച്ചാലും എനിക്ക്‌ ഒന്നും അറിയില്ല. എനിക്ക്‌ ഒന്നും അറിയില്ല.
നാലു പിള്ളാരുടെ തന്തയാ.
എന്റെ കൊച്ചിലെ ആയതുകൊണ്ട്‌ എനിക്ക്‌ അങ്ങോട്ട്‌ ക്ലെച്ച്‌ പിടിച്ചില്ല.
RELATED ARTICLES

Most Popular

Recent Comments