Thursday, April 25, 2024
HomeLiteratureപേഷ്ക്കാർ അച്ഛച്ചനും ഞാനും. (അനുഭവ കഥ)

പേഷ്ക്കാർ അച്ഛച്ചനും ഞാനും. (അനുഭവ കഥ)

പേഷ്ക്കാർ അച്ഛച്ചനും ഞാനും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഞാൻ ജനിച്ച കാലം മുതൽ കാണാൻ തുടങ്ങിയതാണു എന്റെ വടക്കേ വീട്ടിൽ ദിവാൻ പരമു പേഷ്ക്കാർ.
എനിക്ക്‌ വളരെ പേടി ആയിരുന്നു അദ്ദേഹത്തേ. പതിനൊന്ന് മീശയും ആറടി നീളവും അതിനൊത്ത കനവും ഗാംഭ്യാര്യമാർന്ന സംഭാഷണവും എല്ലാം കൊണ്ടും ഒരു അതികായൻ ആയിരുന്നു.
പണ്ടു തൊട്ടേ വി ഐ പി മേഘല ആയിരുന്നു എന്റെ വീടിന്റെ സമീപം. കൊച്ചിലെ മുതൽ പേഷ്ക്കാരുടെ വീട്ടിൽ ഞാൻ പോകും. എന്ന് മാത്രമല്ല എന്നെ അക്ഷരം എഴുതിച്ചത്‌ പേഷ്ക്കാരുടെ ചെറുമകൾ പൊടി അപ്പി ചേച്ചിയാണു. അതുപോലെ എന്റെ പെങ്ങളെ എഴുതിച്ചതും അവർ തന്നെ ആയിരുന്നു. പക്ഷേ എനിക്ക്‌ കിട്ടുന്നത്‌ മുട്ടയും പെങ്ങൾക്ക്‌ കിട്ടുന്നത്‌ സ്കൂൾ ഫസ്റ്റും എന്തു കൊണ്ട്‌ അങ്ങനെ സംഭവിക്കുന്നു എന്ന് ഇപ്പോഴും അറിയില്ല.
എന്റെ കൊച്ചിലെ മുതലെ പേഷ്ക്കാരുടെ വീട്ടിൽ ചെന്നാൽ അവിടുത്തേ ഫോൺ എടുക്കാൻ വരെ അധികാരം തന്നിട്ടുണ്ടായിരുന്നു.
പേഷ്ക്കാരെ എനിക്ക്‌ പേടിയാണു എന്ന് പറഞ്ഞില്ലെ. ഒരു ദിവസം ഒരുപാട്‌ മുറികളുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ അകത്തുകൂടി കറങ്ങുന്നു പെട്ടന്ന് പേഷ്ക്കാരച്ചാച്ചൻ വരുന്നത്‌ കണ്ടിട്ട്‌ ഒരു മുറിയിൽ കയറി കട്ടിലിന്റെ അടിയിൽ ഒളിച്ചു. അദ്ദേഹം എന്നെ കണ്ടു പിടിച്ചു എന്നിട്ട്‌ ചോദിച്ചു ഇത്‌ ആരാണു? അദ്ദേഹത്തിന്റെ മകൻ അപ്പിയണ്ണൻ പറഞ്ഞു തെക്കതിലെയാണു. അപ്പോൾ പേഷ്ക്കാർ അഛാഛൻ പറഞ്ഞു തെക്കതിലെ ആരും ഇവിടെ വന്നാൽ എന്നെ ഒളിക്കരുത്‌. അവർക്ക്‌ എപ്പോൾ വേണമെങ്കിലും ഇവിട വരാം പോകാം.
എനിക്ക്‌ ഓർമ്മയുണ്ട്‌ അവിടുത്തേ അന്നത്തേ ഫോൺ നമ്പർ മൂന്ന് ആയിരുന്നു പരവൂർ എക്സ്ച്ചേഞ്ജ്‌.
ഞങ്ങളുടെ വീട്‌ കഴിഞ്ഞ്‌ കുറച്ച്‌ മുന്നിലോട്ട്‌ പോയാലോ വയലിൽ കുഞ്ഞുപിള്ള സാറിന്റെ വീട്‌. പ്രൊഭസർ ശിവപ്രസാദ്‌ സാറിന്റെ ഭാര്യാഗൃഹം അവിടെ എല്ലാവരും അദ്ധ്യാപകർ. എന്റെ വീടിന്നടുത്ത്‌ നിന്ന് പിറകിലോട്ട്‌ പോയാലോ നീലച്ചാരഴികം പ്രശസ്തിയാർജ്ജിച്ച ഒരു മുസ്ലീം കുടുംബം താമസിച്ചിരുന്ന പുരയിടം. ആ പുരയിടം അവർ വിറ്റ്‌ പോയപ്പോൾ അതെ പുരയിടത്തിൽ രണ്ട്‌ വീട്‌ വരുന്നു അതിൽ ഒന്നിൽ എന്നും ഡോക്റ്റർമ്മാർ വാടകയ്ക്ക്‌ താമസിച്ചിരുന്നു. പിന്നെ പിയോളി കമ്പനി എന്നിവ അവിടെ സ്ഥിതി ചെയ്തിരുന്നു.
മെയിൻ റോഡിൽ വന്നാലോ ഇൻഡ്യൻ ബാങ്ക്‌. സി കേശവൻ മെമ്മൊറിയൽ ആശുപത്രി അങ്ങനെ എല്ലാം.
ഇന്നും ഒരു കോട്ടവും തട്ടാതേ മുന്നോട്ട്‌ പോകുന്നു ഞങ്ങളുടെ ആ സ്തലം.
ഇപ്പോൾ എന്റെ വീടിനു കിഴക്കു വശം ചാരിറ്റബിൾ ട്രസ്റ്റ്‌ ഇൻഡോർ ബാഡ്മിൻഡൻ സ്റ്റേഡിയം. പോഷ്ക്കാർ പോയേങ്കിലും ഡോക്റ്റർ ഷിയാ ആശുപത്രി. തൊട്ട്‌ പടിഞ്ഞാറേ വശം ശ്രീമാൻ ഡോക്റ്റർ ഷാജി പ്രഭാകരൻ നടത്തുന്ന സരസ്യപ്രഭാ അഡ്വൈസ്‌ സെന്റർ. അതിന്റെ തൊട്ടു പിറകിൽ വൃദ്ധജനങ്ങളുടെ ആശയുമാവേശവുമായ എൽഡേഴ്സ്‌ ഫാറം. അതു കഴിഞ്ഞാൽ മുൻപ്‌ ഇൻഡ്യൻ ബാങ്ക്‌ കിടന്നിടത്ത്‌ ഇലക്റ്റ്രിക്‌ സിറ്റി ഓഫീസ്‌. സീ കേശവൻ ആശുപത്രി ഇവിട തന്നെ ഉണ്ടെങ്കിലും പഴയ രീതിയിൽ പോസ്റ്റ്‌ മാർട്ടമോ പ്രസവമോ ഹെൽത്ത്‌ സെന്ററോ പോലീസ്‌ സർജൻ ഡോക്റ്ററോ ഇല്ല.
എന്റെ വീടിന്റെ കിഴക്കതിന്റെ കിഴക്കതിൽ ഏഷ്യാനെറ്റ്‌ കോമഡി പരിപാടിയിൽ തിളങ്ങി നിൻൽക്കുന്ന ശ്രീ ശശാങ്കന്റെ വീട്‌.
എന്നാലും എന്റെ വാർഡ്‌ ഇപ്പോഴും എപ്പോഴും വി ഐ പി തന്നെ.
RELATED ARTICLES

Most Popular

Recent Comments