Saturday, April 20, 2024
HomeCinemaദുബൈയില്‍ പോവാന്‍ അനുമതി വേണം; ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ദിലീപ് ഹൈക്കോടതിയില്‍.

ദുബൈയില്‍ പോവാന്‍ അനുമതി വേണം; ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ദിലീപ് ഹൈക്കോടതിയില്‍.

ദുബൈയില്‍ പോവാന്‍ അനുമതി വേണം; ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ദിലീപ് ഹൈക്കോടതിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചു. ദുബൈയില്‍ പോവുന്നതിന് അനുമതി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിനായി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലീപീന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പൂട്ടിന്റെ ദുബൈ ശാഖ ഉദ്ഘാടനത്തിന് പോവാനാണ് അനുമതി തേടിയിരിക്കുന്നത്. ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ദേ പുട്ടിന്റെ ദുബൈ ശാഖ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.
പാസ്പോര്‍ട്ട് മജിസ്ട്രേറ്റിനു മുന്നില്‍ സമര്‍്പ്പിക്കണം എന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളിലാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. പല തവണ ജാമ്യാപേക്ഷ തള്ളിയ കോടതിഅഞ്ചാമത്തെ അപേക്ഷയിലാണ് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ ഗുഢാലോചന സംബന്ധിച്ച്‌ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 
RELATED ARTICLES

Most Popular

Recent Comments