നായാട്ടുനടത്തി കൊന്ന കാട്ടുപന്നിയെ ഭക്ഷിച്ചു :അതീവ ഗുരുതരാവസ്ഥയില്‍ മലയാളി കുടുംബം.

നായാട്ടുനടത്തി കൊന്ന കാട്ടുപന്നിയെ ഭക്ഷിച്ചു :അതീവ ഗുരുതരാവസ്ഥയില്‍ മലയാളി കുടുംബം.

0
2095
ജോണ്‍സണ്‍ ചെറിയാന്‍.
മലയാളി കുടുംബം ഭക്ഷ്യവിഷബാധയേറ്റ് അബോധാവസ്ഥയില്‍ .അഞ്ചുവര്‍ഷം മുമ്ബ് കേരളത്തില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ കുടുംബത്തിനാണ് ആപത്തുണ്ടായത്. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ പുട്ടരുരുവിലെ താമസക്കാരനായ ഷിബു കൊച്ചുമ്മന്‍ ,ഭാര്യ സുബി ബാബു,ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയല്‍ എന്നിവരാണ് പന്നിയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയത്.മൂന്നുപേരും അതീവ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ ദമ്ബതികളുടെ രണ്ട് മക്കള്‍ പന്നിയിറച്ചി കഴിക്കാതിരുന്നതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഭക്ഷ്യവിഷബാധയുണ്ടായതോടെ എല്ലാവരും ഛര്‍ദ്ദില്‍ തുടങ്ങി. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് ഷിബു തന്നെയാണ് വൈദ്യസഹായം തേടി ഫോണ്‍ ചെയ്തത്. ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുടെ വീട്ടില്‍ എത്തുമ്ബോഴേക്കും ഷിബുവും ബോധംകെട്ട് വീണിരുന്നു.വേട്ടയാടിപ്പിടിച്ച പന്നിയിറച്ചി കഴിച്ചതാണ് ഇവര്‍ക്ക് ആപത്തുണ്ടാക്കിയതെന്ന് ഇവരുടെ സുഹൃത്തും ഹാമില്‍ടണ്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഗ്രൂപ്പ് അംഗവുമായ ജോജി വര്‍ഗീസ് പ്രതികരിച്ചിട്ടുണ്ട്.
പന്നിയിറച്ചി മലിനമായതാവാം കാരണമെന്നാണ് സൂചന. ഇടയ്ക്കിടെ മൂവര്‍ക്കും ബോധം തെളിയുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.കുഞ്ഞുങ്ങള്‍ ഇപ്പോള്‍ പള്ളി കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

Share This:

Comments

comments