Friday, April 26, 2024
HomeKeralaനവവധുവിനെ കൊണ്ട് തേങ്ങയും മുളകും അരപ്പിപ്പ് വരന്റെ സുഹൃത്തുക്കള്‍; കല്ല്യാണ റാഗിംഗിന്റെ പുതിയ വീഡിയോ സോഷ്യല്‍...

നവവധുവിനെ കൊണ്ട് തേങ്ങയും മുളകും അരപ്പിപ്പ് വരന്റെ സുഹൃത്തുക്കള്‍; കല്ല്യാണ റാഗിംഗിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

നവവധുവിനെ കൊണ്ട് തേങ്ങയും മുളകും അരപ്പിപ്പ് വരന്റെ സുഹൃത്തുക്കള്‍; കല്ല്യാണ റാഗിംഗിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മലബാറിലെ കല്യാണ റാഗിങ് പലപ്പോഴും അതിരുവിട്ടു പോയിട്ടുണ്ട്. ഇതിന്റെ പേരില്‍ വധു വരനെ ഉപേക്ഷിച്ച സംഭവങ്ങളും അടിപിടിയും ഉണ്ടായിട്ടുണ്ട്. അത്രയ്ക്ക് ബോറായി മാറിയിട്ടുണ്ട് പലപ്പോഴും വിവാഹ റാഗംഗ് എന്ന ഏര്‍പ്പാട്. സമാനമായ ഒരു കല്യാണ റാംഗിഗ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇവിടെ ഭര്‍തൃ വീട്ടിലെത്തിയ നവവധുവിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
വിവാഹ വസ്ത്രത്തില്‍ നവവധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വീട്ടിലെ അരകല്ലില്‍ തേങ്ങയും മുളുകമാണ് വരന്റെ വീട്ടിലെത്തിയ ഉടന്‍ അരപ്പിച്ചത്. വരനും ബന്ധുക്കളും നാട്ടുകാരുമെല്ലാം ചേര്‍ന്നാണ് മാനസിക പീഡനത്തിന്റെ രീതിയില്‍ ഈ കലാപരിപാടി നടപ്പിലാക്കിയത്. തേങ്ങ അരക്കുന്ന പെണ്‍കുട്ടിക്ക് ചുറ്റും നിന്ന് പലരും പല കമന്റുകളും പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.
തേങ്ങ പകുതി അരച്ച ശേഷം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മുഴുവന്‍ തേങ്ങയും അരപ്പിച്ച ശേഷമാണ് വധുവിനെ വിടുന്നത്. പെണ്‍കുട്ടി വീഡിയോയില്‍ ചിരിക്കുന്നുണ്ടെങ്കിലും വീഡിയോയില്‍ വ്യക്തമാമാകുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദം അവര്‍ അനുഭവിക്കുന്നുണ്ടെന്നാണ്. ചുറ്റുമുള്ള സ്ത്രീകളടക്കം നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവം നടന്നത് എവിടെയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമല്ല. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയിയല്‍ വീഡിയോ വൈറലായി. കടുത്ത വിമര്‍ശനമാണ് വീഡിയോക്കെതിരെ ഉയരുന്നത്.
RELATED ARTICLES

Most Popular

Recent Comments