3 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് ഒരു വയസ്സുള്ള സഹോദരി മരിച്ചു; പിതാവ് അറസ്റ്റില്‍.

3 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് ഒരു വയസ്സുള്ള സഹോദരി മരിച്ചു; പിതാവ് അറസ്റ്റില്‍.

0
677
പി.പി. ചെറിയാന്‍.
മെംഫിസ് (ടെന്നിസ്സി): കിടക്കയില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുള്ള സഹോദരിക്ക് 3 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് മരിച്ചു. വീടിനകത്ത് അലക്ഷ്യമായിട്ടിരുന്ന തോക്ക് മൂന്ന് വയസ്സുള്ള കുട്ടി കൊണ്ടു വന്നു സഹോദരിയുമായി കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്.
വീടിനകത്തു ഉണ്ടായിരുന്ന പിതാവ് 25 വയസ്സുള്ള ഷോണ്‍ മൂറിന്റേതായിരുന്നു തോക്ക്.വെടിപൊട്ടുന്ന ശബ്ദം കേട്ട് അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നിമിഷങ്ങള്‍ക്കകം വീട്ടില്‍ എത്തി. ഇതിനിടയില്‍ തോക്കെടുത്തു പുറത്തേക്കു രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസിന് കീഴടങ്ങുകയായിരുന്നു.
നവംബര്‍ 10 വെള്ളിയാഴ്ചയായിരുന്നു സംഭവം. അശ്രദ്ധമായ കൊലപാതകം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ജയിലിലടച്ചതായി ഷെല്‍ബി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

Share This:

Comments

comments