ഡന്റല്‍ വിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തി.

ഡന്റല്‍ വിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തി.

0
1047
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റില്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനി തരണ്‍ജിത് പര്‍മറെ(18) ട്രക്ക് കയറ്റി കൊലപ്പെടുത്തിയ പ്രതിക്കു വേണ്ടിയുള്ള തിരച്ചല്‍ പോലീസ് ഊര്‍ജ്ജിതപ്പെടുത്തി. ഡ്രൈവറെ കണ്ടെത്തുന്നതിന് പൊതുജനത്തിന്റെ സഹകരണം പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പര്‍മര്‍ ഓടിച്ചിരുന്ന ജീപ്പില്‍ ട്രക്ക് വന്നിടിച്ചതിനെ തുടര്‍ന്ന് ഇരുവാഹനങ്ങളും തൊട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടു . ജീപ്പില്‍ നിന്നും ഇറങ്ങി പര്‍മര്‍ കേടുപാടുകള്‍ പരിശേധിക്കുന്നതിനിടയില്‍ ട്രക്ക് ഡൈവര്‍ പര്‍മറെ മനപ്പൂര്‍വം ഇടിച്ച് തെറിപ്പിച്ച വേഷം ശേഷം ഓടിച്ചു പോകുകയായിരുന്നു.
ജീപ്പില്‍ നിന്നും ഇറങ്ങി മാതാവിനെ ഫോണില്‍ വിളിച്ചു അപകടവിവരം പറയുന്നതിനിടയിലാണ് ട്രക്ക് ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തത്.
ജീപ്പിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലായിരുന്നുവെന്നും, ഇത്രയും ചെറിയ അപകടത്തില്‍ പാര്‍മറുടെ ജീവന്‍ നഷ്ടപ്പെടുത്തിയതിന് ഉത്തരവാദിയായി ഡൈവറെ എത്രയും വേഗം കണ്ടെത്തുമെന്നും നവം.10ന് നാസ്സുകൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിന്‍സന്റ് ഗാര്‍സിയ പറഞ്ഞു. അഡഫി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ പാര്‍മര്‍ക്ക് തലക്കും, ശരീരത്തിനും കാര്യമായ പരിക്കേറ്റിരുന്നു. നാസ്സു യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.678

Share This:

Comments

comments