ട്രംപിന്റെ ഹസ്തദാനം ; അമേരിക്കന്‍ പ്രസിഡന്റിനെ ട്രോളി സോഷ്യല്‍ മീഡിയ.

ട്രംപിന്റെ ഹസ്തദാനം ; അമേരിക്കന്‍ പ്രസിഡന്റിനെ ട്രോളി സോഷ്യല്‍ മീഡിയ.

0
632
ജോണ്‍സണ്‍ ചെറിയാന്‍.
മനില:ഏഷ്യാ സന്ദര്‍ശനം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ വാര്‍ത്തകളിലും തന്റെ കഴിവുകളും , ഭരണനേട്ടങ്ങളും ചൂണ്ടിക്കാട്ടി സ്വയം പുകഴ്ത്തിയ ട്രംപിന് ആസിയാന്‍ ഉച്ചകോടിക്കിടെ ഒരു പണി കിട്ടി. ഉച്ചകോടിക്കിടെ ഷെയ്ക്ഹാന്‍ഡില്‍ കുടുങ്ങിയ ട്രംപിന്റെ അബദ്ധം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.
ലോകനേതാക്കളെല്ലാവരും കൂടി സംഘമായി ഹസ്തദാനം ചെയ്യുന്നതിനിടെയാണ് ഏത് കൈ ആര്‍ക്ക് നേരെ നീട്ടണമെന്നറിയാതെ ട്രംപ് കുഴങ്ങിയത്. ആ നിമിഷം കൃത്യമായി ക്യാമറയില്‍ പതിയുകയു ചെയ്തു. ഹസ്തദാനം തെറ്റിച്ച ട്രംപിന്റെ മുഖത്താകട്ടെ അതിന്റെ പരിഭ്രമം ഉണ്ടായിരുന്നു. കൈകള്‍ രണ്ടും വിപരീത ദിശകളിലേക്ക് നീട്ടേണ്ടതിന് പകരം ഒരേ ദിശയില്‍ നീട്ടിയതാണ് ട്രംപിന് പണിയായത്.
സെക്കന്റുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കൃത്യമായി ഹസ്തദാനം നല്‍കി. എന്നാല്‍ സോഷ്യല്‍ മീഡിയ ട്രംപിന്റെ അബദ്ധം ആഘോഷിക്കുകയാണ്. മികച്ച ട്രോളുകളാണ് ട്രംപിന് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്.

Share This:

Comments

comments