അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി.

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി.

0
402
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 69 ട്രെയിനുകള്‍ വൈകിയോടുകയാണ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ മലിനീകരണ തോത് 465 എന്ന നിലയില്‍ നിന്നത് ഞായറാഴ്ച 676 ആയി ഉയര്‍ന്നിരുന്നു.
മലിനീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ സ്കൂളുകള്‍ക്കും ശനിയാഴ്ച വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷവും മലിനീകരണം വര്‍ധിച്ചതിന്‍റെ കണക്കുകള്‍ പുറത്തുവന്നെങ്കിലും അവധി നീട്ടുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

Share This:

Comments

comments