ട്രെയിനില്‍ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ച നിലയില്‍.

ട്രെയിനില്‍ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ച നിലയില്‍.

0
582
ജോണ്‍സണ്‍ ചെറിയാന്‍.
കളനാട്: ട്രെയിനില്‍ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ച നിലയില്‍. കളനാട് ഓവര്‍ബ്രിഡ്ജിന് സമീപത്താണ് ശനിയാഴ്ച രാവിലെ 35 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണതിനെ തുടര്‍ന്ന് തല കല്ലിലിടിച്ച്‌ രക്തം വാര്‍ന്നാണ് യുവാവ് മരിച്ചത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This:

Comments

comments