Saturday, April 27, 2024
HomeAmericaടെക്‌സസ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പു പൈശാചികമെന്ന് ഗവര്‍ണ്ണര്‍.

ടെക്‌സസ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പു പൈശാചികമെന്ന് ഗവര്‍ണ്ണര്‍.

ടെക്‌സസ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പു പൈശാചികമെന്ന് ഗവര്‍ണ്ണര്‍.

പി.പി. ചെറിയാന്‍.
സാന്‍ആന്റോണിയൊ: സാന്‍ അന്റോണിയായില്‍ നിന്നും 40 മൈല്‍ അകലെ സ്ഥിത ചെയ്യുന്ന ഫസ്റ്റ് സാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ആരാധ നടക്കുന്നതിനിടെ അക്രമി നടത്തിയ വെടിവെപ്പില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തെ പൈശാചിക പ്രവര്‍ത്തിയെന്നാണ് ടെക്‌സസ് ഗവര്‍ണ്ണര്‍ സ്‌റ്റോക്കി ഡെയിലില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചത്.
കൊല്ലപ്പെട്ടവരുടേയും, പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഗവര്‍ണ്ണര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിയമപാലകരെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
ഏഷ്യയില്‍ സന്ദര്‍ശനം നടത്തികൊണ്ടിരിക്കുന്ന പ്രസിഡന്റ് ട്രമ്പ് ആരാധനാലായത്തില്‍ നടന്ന വെടിവെപ്പിനെ അപലപിക്കുകയും, ഇത്തരം സംഭവങ്ങള്‍ അമേരിക്കയുടെ മണ്ണില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരില്‍ ചര്‍ച്ച പാസ്റ്ററുടെ മകള്‍ അനബെല്ലിയും(14) ഉള്‍പ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. പാസ്റ്റരും, ഭാര്യയും പുറത്തു സന്ദര്‍ശനത്തിലായിരുന്നു.
യു.എസ്. എയര്‍ഫോഴ്‌സില്‍ 2010 മുതല്‍ 2014 വരെ ഉണ്ടായിരുന്ന ഡെവിന്‍ കെല്ലിയാണ്(26) ആരാധനാലയത്തില്‍ വെടിവെപ്പു നടത്തിയതെന്നും, തുടര്‍ന്ന് പ്രതി വാഹനത്തില്‍ കയറി രക്ഷപ്പെടുവാന്‍ ശ്രമിച്ച വാഹനത്തെ പിന്തുടര്‍ന്ന പോലീസ് സ്വന്തം വാഹനത്തില്‍ ഡെവില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഭാര്യയേയും, മകളേയും അക്രമിച്ച കേസ്സില്‍ കെല്ലി 2012 ല്‍ കോടതി വിചാരണ നേരിട്ടിരുന്നു.
അമേരിക്കയില്‍ ചര്‍ച്ച് വെടിവെപ്പില്‍ ഒരേ സമയം ഇത്രയും പേര്‍ കൊല്ലപ്പെടുന്നത് ആദ്യമായാണ്.34
RELATED ARTICLES

Most Popular

Recent Comments