മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ട്, ദുരുപയോഗം ചെയ്യുന്നത് കുറ്റകരം ; നരേന്ദ്ര മോദി.

മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ട്, ദുരുപയോഗം ചെയ്യുന്നത് കുറ്റകരം ; നരേന്ദ്ര മോദി.

0
518
ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നും, ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ വാര്‍ത്തകളെഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും, മാധ്യമങ്ങള്‍ വിശ്വാസ്യത കാത്തുസൂക്ഷിയ്ക്കാന്‍ ശ്രമിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി. പ്രമുഖ തമിഴ് ദിനപത്രമായ ദിനതന്തിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടെയും അജിത് ദോവലിന്‍റെയും മക്കള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമമായ ‘ദ് വയര്‍’ പുറത്ത് വിട്ടിരുന്നു.
ഈ വാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. എന്നാല്‍, വാര്‍ത്തയെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
125 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങളെക്കുറിച്ച്‌ മാധ്യമങ്ങള്‍ സംസാരിക്കണമെന്നും മോദി വ്യക്തമാക്കി. ചെന്നൈയിലെത്തിയ പ്രധാനമന്ത്രി ഡി.എം.കെ പ്രസിഡന്റ് കരുണാനിധിയെ സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടി.വി.സോമനാഥന്റെ മകളുടെ വിവാഹത്തിലും മോദി പങ്കെടുക്കുന്നുണ്ട്.

Share This:

Comments

comments