പി പി ചെറിയാൻ.
പോൾക് കൗണ്ടി :മിസ് ജോൺ ഡോ എന്ന ഓൺലൈൻ നാമത്തിൽ അറിയപ്പെട്ടിരുന്ന അഡൾട്ട് ഫിലിം താരം ലിന ബിന 24-ാം വയസ്സിൽ അന്തരിച്ചു. ഓഗസ്റ്റ് 5-ന് ചൊവ്വാഴ്ചയാണ് ലിന ബിന മരണപ്പെട്ടതെന്ന് പോൾക്ക് കൗണ്ടി മെഡിക്കൽ എക്സാമിനർ അറിയിച്ചു. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
ലിനയുടെ കസിനും കണ്ടന്റ് ക്രിയേറ്ററുമായ മിഗ്വെൽ സാന്റിയാഗോയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം സ്ഥിരീകരിച്ചത്. ഇൻസ്റ്റാഗ്രാമിലും ടിക് ടോകിലുമായി 1,95,000-ൽ അധികം ഫോളോവേഴ്സ് ലിനയ്ക്കുണ്ടായിരുന്നു. ലിനയുടെ മരണത്തിൽ നിരവധി ആരാധകർ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ലിനയുടെ സുഹൃത്തും കണ്ടന്റ് ക്രിയേറ്ററുമായ സ്വീറ്റ് മോനേയും ലിനയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. വളരെ സ്നേഹസമ്പന്നയും കരുതലുള്ള വ്യക്തിയുമായിരുന്നു ലിനയെന്നും അവർ പറഞ്ഞു.
