ഒരു പഴയ കാല ഓര്‍മ്മ. (അനുഭവ കഥ)

ഒരു പഴയ കാല ഓര്‍മ്മ. (അനുഭവ കഥ)

0
522
മിലാല്‍ കൊല്ലം.
എല്ലാവർക്കും ഒരു നല്ല നമസ്കാരം. 
രാവിലെ ജോലിക്ക്‌ ഇറങ്ങാൻ സമയം ചായക്കടയിൽ ചായ കുടിക്കുന്ന ആളുകളെ കണ്ടു. ഒരു ഗ്ലാസിൽ കുറച്ച്‌ ചൂട്‌ വെള്ളം എടുത്ത്‌ ഒരു ചായയുടെ പത്തിയുമിട്ട്‌ കുറച്ച്‌ പഞ്ചസാരയുമിട്ട്‌ കുറച്ച്‌ പാലുമൊഴിച്ച്‌ കയ്യിൽ കൊടുക്കും. മുകളിലും താഴയും താഴയും മുകളിലുമായി എല്ലാം ഇങ്ങനെ നിൽക്കും. വില ഒരു ദറംസ്‌.
ഞാൻ ആലോചിക്കുകയായിരുന്നു. ഒരുകാലത്ത്‌ ചായക്കടയിൽ ചെല്ലുമ്പോൾ തന്നെ എടുത്ത്‌ കൊടുപ്പുകാരൻ വിളിച്ച്‌ പറയും മെഡിക്കലിനു ഒരു ചായ. അപ്പോൾ വരും കടുപ്പം കുറഞ്ഞ ഒരു ചായ. ഇതിനിടക്കായിരിക്കും പെൻഷൻ ആയ പട്ടാളക്കാരൻ വരുന്നത്‌. അപ്പോൾ വിളിച്ച്‌ പറയും നാലിലൊന്ന് പട്ടാളത്തിനടി. അത്‌ ചായ വേറേയാ. അപ്പോഴായിരിക്കും കയറ്റി ഇറക്ക്‌ തൊഴിലാളി ശശി അണ്ണൻ വരുന്നത്‌. ഉടൻ ബാക്കിയുള്ള ചായ കൂടി ചേർത്ത്‌ ആറിലൊന്ന് സഞ്ജിയിൽ രണ്ട്‌ ഞെക്ക്‌. അപ്പോൾ ചായ അടിക്കുന്ന ആൾ അഞ്ജ്‌ ചായ ഗ്ലാസിൽ ഒഴിച്ച്‌ ആറാമത്തേ ഗ്ലാസിന്റെ അടുത്ത്‌ എത്തുമ്പോൾ തേയില സഞ്ജിയിൽ രണ്ട്‌ ഞെക്ക്‌. എന്ന് വച്ചാൽ കടുപ്പം കൂടുതൽ.
ഇപ്പോ നാട്ടിലും റെഡിമെയ്ഡ്‌ ചായയായി. ഒള്ളത്‌ പറയണമല്ലോ ഞാൻ റൂമിൽ പാൽ വേടിച്ച്‌ വച്ചിരുന്ന് അടിച്ച്‌ തന്നയ ചായ കുടിക്കുന്നത്‌. പഴയ കാല ഓർമ്മ.

Share This:

Comments

comments