Friday, April 26, 2024
HomeAmericaആസ്‌ട്രോസ് വിജയം ആഘോഷിക്കാന്‍ ഹൂസ്റ്റണ്‍ സ്കൂളുകള്‍ക്ക് നവംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച അവധി.

ആസ്‌ട്രോസ് വിജയം ആഘോഷിക്കാന്‍ ഹൂസ്റ്റണ്‍ സ്കൂളുകള്‍ക്ക് നവംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച അവധി.

ആസ്‌ട്രോസ് വിജയം ആഘോഷിക്കാന്‍ ഹൂസ്റ്റണ്‍ സ്കൂളുകള്‍ക്ക് നവംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച അവധി.

പി.പി. ചെറിയാന്‍.
ഹൂസ്റ്റണ്‍: ടെക്‌സസിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഹൂസ്റ്റണ്‍ സ്കൂള്‍ ഡിസ്ട്രിക്ടില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാലയങ്ങള്‍ക്കും നവംബര്‍ 3-ന് അവധി പ്രഖ്യാപിച്ചു. നവംബര്‍ രണ്ടാംതീയതി വ്യാഴാഴ്ച വിദ്യാഭ്യാസ ജില്ലാ അധികൃതരാണ് അവധി നല്‍കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വേള്‍ഡ് സീരിസില്‍ ഹൂസ്റ്റണ്‍ ആസ്‌ട്രോസ് ലോസ്ആഞ്ചലസ് ഡോഡ്‌ജേഴ്‌സിനെ പരാജയപ്പെടുത്തിയത് ആഘോഷിക്കുന്നതിനു ഒക്‌ടോബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച 2 മണിക്ക് വമ്പിച്ച പരേഡ് സംഘടിപ്പിക്കുന്നതാണെന്നു ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
215000 വിദ്യാര്‍ത്ഥികളുള്ള വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്കൂളുകളും ഓഫീസും വെള്ളിയാഴ്ച അടഞ്ഞുകിടക്കും. ബേസ്‌ബോള്‍ വേള്‍ഡ് സീരിസ് ഗെയിം 7-ല്‍ ലോസ്ആഞ്ചലസിനെ 5-2-നാണ് ഹൂസ്റ്റണ്‍ പരാജയപ്പെടുത്തിയത്.
ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയം ആഘോഷിക്കുന്നതിന് വിദ്യാഭ്യാസ ജില്ല അവധി പ്രഖ്യാപിക്കുന്നത് വളരെ അസാധാരണ സംഭവമാണ്.34
RELATED ARTICLES

Most Popular

Recent Comments