സി പി ഐ നേതാവ് ആനി രാജയ്ക്ക് പോലീസ് മര്‍ദനം.

സി പി ഐ നേതാവ് ആനി രാജയ്ക്ക് പോലീസ് മര്‍ദനം.

0
339
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സി പി ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്ക്. കത്പുട്‌ലി ഗ്രാമത്തിലെ കോളനി ഒഴിപ്പിക്കലിനെതിരെ സമരം നടത്തുമ്പോഴാണ് സംഭവം. ആനി രാജയ്ക്ക് പുറമെ മഹിളാ ഫെഡറേഷന്‍ ഡല്‍ഹി ജനറല്‍ സെക്രട്ടറി ഫിലോമിന ജോണ്‍ എന്നിവര്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പോലീസ് ശരീരത്തില്‍ ചവിട്ടുകയും ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തതായി ആനി രാജ പറഞ്ഞു. ബോധരഹിതയായി വീണ ഇവരെ പ്രദേശവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

Share This:

Comments

comments