Wednesday, December 10, 2025
HomeKeralaമലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈഷ്ണവ് ഗിരീഷിന് കണ്ണീരോടെ മടക്കം.

മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈഷ്ണവ് ഗിരീഷിന് കണ്ണീരോടെ മടക്കം.

മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈഷ്ണവ് ഗിരീഷിന് കണ്ണീരോടെ മടക്കം.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈഷ്ണവ് ഗിരീഷിന് കണ്ണീരോടെ മടക്കം. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുറത്തായത്.
വൈഷ്ണവിനു വേണ്ടി മലയാളികളുടെ മുഴുവന്‍ പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീര്‍ത്ത ഈ തൃശൂര്‍ക്കാരന്‍ കുറഞ്ഞ കാലം കൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരുന്നു.
ഓരോ തവണയും വൈഷ്ണവിന്റെ പാട്ടുകള്‍ വിധികര്‍ത്താക്കളെയും കാണികളേയും ഞെട്ടിച്ചിരുന്നു. ഷോയില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖിനെ വൈഷ്ണവ് എടുത്ത് ഉയര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
അഞ്ജലി, ധ്രൂന്‍ ടിക്കൂ, ഷണ്‍മുഖപ്രിയ, സോനാക്ഷി കര്‍, വൈഷ്ണവ് ഗിരീഷ് എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍. ജൂറിയില്‍ മൂന്നു പ്രധാന വിധികര്‍ത്താക്കളെ കൂടാതെ 30 പേരുമുണ്ടായിരുന്നു ഈ സീസണില്‍. വിജയികളായി തിരഞ്ഞെടുത്തത് അഞ്ജലി ഗൈക്വാഡിനേയും ശ്രേയാന്‍ ഭട്ടാചാര്യയേയുമായിരുന്നു.
RELATED ARTICLES

Most Popular

Recent Comments