ഇത് ഞങ്ങളുടെ ശിവാനന്ദൻ സാർ. (അനുഭവ കഥ)

ഇത് ഞങ്ങളുടെ ശിവാനന്ദൻ സാർ. (അനുഭവ കഥ)

0
657
മിലാല്‍ കൊല്ലം.
ഇതാണു ഞങ്ങൾ മയ്യനാട്ട്‌ കാരുടെ പ്രിയങ്കരനായ സാർ. ശിവാനന്ദൻ സാർ.
എന്റെ കൊച്ചിലെ ഇദ്ദേഹം സാറാണെന്നൊന്നും എനിക്ക്‌ അറിഞ്ഞു കൂടാ. എന്റെ അയലത്ത്‌ ഇദ്ദേഹത്തിനു ഒരു വലിയ പുരയിടം ഉണ്ട്‌. ആ പുരയിടത്തിൽ നല്ല മുറ്റിയ മുള നിൽപ്പുണ്ടായിരുന്നു. എന്റെ വീട്ടിൽ ആണെങ്കിൽ മൂന്ന് നാലു ആട്‌ ഉണ്ട്‌. ആട്ടിനു ചുമ വന്നാൽ മുളയില കൊടുത്താൽ മതി എന്ന് പറയും. അങ്ങനെ ഞാൻ മുളയില പിച്ചാൻ ഇദ്ദേഹത്തിന്റെ പുരയിടത്തിൽ പോകും. ഞാൻ വളരെ കൊച്ച്‌. ഞാൻ മുളയില പിച്ചിക്കൊണ്ട്‌ നിൽക്കുമ്പോൾ വരുന്നപ്പാ ഒരു വലിയ കറുത്ത മനുഷ്യൻ.
ഞാൻ പേടിച്ച്‌ രണ്ടും കഴിഞ്ഞു എന്ന് പറഞ്ഞാൽ മതി. പക്ഷേ ഇദ്ദേഹം വന്നിട്ട്‌ എന്നോട്‌ ചോദിച്ചു നീ എവിടുന്നാ. ഞാൻ എല്ലാം പറഞ്ഞു. ഇദ്ദേഹം എനിക്ക്‌ ഇല ഒടിച്ചു തന്നു. ഞാൻ കൊണ്ടും പോയി. വീട്ടിൽ ചെന്നപ്പോഴാണു അറിയുന്നത്‌ മയ്യനാട്‌ ഹൈസ്കൂളിലെ സാറാണന്നും. പച്ചവെള്ളം പോലെ പഠിപ്പിക്കുന്ന സാറാണെന്നും. എന്റെ കൊച്ചിലെ ആണെങ്കിലും പിന്നീട്‌ ഞാൻ ഇദ്ദേഹത്തിനെ ശ്രദ്ധിക്കുമായിരുന്നു. എന്റെ അറിവ്‌ ശരിയാണെങ്കിൽ ഇദ്ദേഹം മലയാളികൾ മുഴുവനും തോളിലേറ്റണ്ട ഒരു അദ്ധ്യാപകനാണു. അൻപത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ സ്കൂൾ ആനിവേഴ്സറിക്കും മറ്റും കുട്ടികളുടെ നാടകങ്ങളും മറ്റു പരിപാടികളും അരങ്ങത്ത്‌ വരുമ്പോൾ ഇദ്ദേഹം മുന്നിട്ട്‌ നിന്നുകൊണ്ട്‌ അദ്ധ്യാപകരുടെ നാടകവും നടത്തുമായിരുന്നു അതിൽ പ്രധാന കഥാപാത്രം ഇദ്ദേഹം ആയിരിക്കും കൈകാര്യം ചെയ്യുക. കൂടുതലും ഹാസ്യതാരം. ഇത്‌ അർജ്ജുനൻ മാമൻ പറഞ്ഞുള്ള അറിവാണു.
ഏതൊരു അമ്മയുടെയും ആഗ്രഹമാണു സ്വന്തം മകൻ പഠിച്ച്‌ വലുതാകണം എന്ന്. അതുപോലെ എന്റെ അമ്മയ്ക്കും ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ എവിടെയെല്ലാം പഠിക്കാൻ വിടാമോ അവിടെ എല്ലാം കഷ്ടപ്പെട്ട്‌ പഠിക്കാൻ വിട്ടു. അങ്ങനെ ഈ സാറിന്റെ അടുത്തും എത്തി. അവിടെ ഞാൻ ഒരുപാട്‌ നാൾ പഠിച്ചു. ഒരു ദിവസം കൂടെ പഠിക്കുന്നവന്റെ തലയ്ക്ക്‌ ഒരു അടിയും കൊടുത്ത്‌ പോകുന്നു. പിന്നെ അങ്ങോട്ട്‌ പോയിട്ടില്ല.
പക്ഷേ എന്റെ ജീവിധത്തിനു ഒരു എഴുമ്പേറ്റം ഉണ്ടായത്‌ ഈ സാറിന്റെ മകൻ ഗിരി പ്രേമാനന്ദ്‌ സാർ പഠിപ്പിച്ചപ്പോഴായിരുന്നു. അഛൻ പച്ച വെള്ളം പോലെ ആണു പഠിപ്പിക്കുന്നതെങ്കിൽ മകൻ സംസം വെള്ളം പോലെ പഠിപ്പിക്കുമായിരുന്നു. പത്താം ക്ലാസ്സിൽ ഞാൻ പ്രതിഭ ട്യുട്ടോറിയലിൽ പഠിക്കാൻ പോകുമ്പോൾ ഗിരി സാർ ആയിരുന്നു അവിടെ ചരിത്രവും പൗരധർമ്മവും പഠിപ്പിച്ചത്‌. എനിക്കാണെങ്കിൽ എന്നും കാണാപ്പാടം പഠിച്ചാലെ മനസിലാകു. പക്ഷേ ഗിരി സാറിന്റെ പഠിപ്പിക്കൽ കൊണ്ട്‌ ഞാൻ പത്താം ക്ലാസിൽ ആദ്യം തന്നെ വിജയിക്കാൻ സാധിച്ചു. ഒരു പ്രത്യകത കൂടി ഉണ്ട്‌. മകൻ ഗിരിസാർ എന്നെയും എന്റെ പെങ്ങളെയും എന്റെ ഭാര്യയേയും പഠിപ്പിച്ചിരുന്നു. ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ശിവാനന്ദൻ സാറിനെ എനിക്ക്‌ ഒരിക്കലും മറക്കാൻ കഴിയില്ലാ. അദ്ദേഹത്തിനു എന്റെ ആദരാഞ്ജലികൾ. സാറിന്റെ മകൻ ഗിരിസാറിനു എന്റെ കൂപ്പ്‌ കൈ.

Share This:

Comments

comments