ഡാളസ്സില്‍ സംഗീത സാഹിത്യ സംഗമവേദി-ഒക്ടോബര്‍ 29ന്.

ഡാളസ്സില്‍ സംഗീത സാഹിത്യ സംഗമവേദി-ഒക്ടോബര്‍ 29ന്.

0
434
പി.പി. ചെറിയാന്‍.
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഒക്ടോബര്‍ 29 ഞായറാഴ്ച വൈകീട്ട് 3.30 മുതല്‍ സംഗീത സാഹിത്യ സംഗമവേദി സംഘടിപ്പിക്കുന്നു.
ഇലപൊഴിയും കാലത്തിന്റെ അടയാളങ്ങളും പേറി ശരത് കാലത്തിലെ ഒരു നല്ല സാഹായാനത്തില്‍ ചില മനോഹര ഗാനങ്ങളുടെ ഭംഗിയും ഭാഷയും ഭാവദീപ്തിയും കോര്‍ത്തിണക്കി കേരള അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന സംഗീത സാഹിത്യ സായാഹ്നത്തില്‍ കേരള ഗവണ്‍മെന്റ് മുന്‍ ചീഫ് സെക്രട്ടറിയും, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറും കവിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ മുഖ്യാതിഥിയായും എത്തുന്നു. ഒപ്പു കാന്‍സര്‍ രേഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു ശ്രദ്ധേയയായ ഷീബാ അമീറും(സൊളേസ്) പങ്കെടുക്കുന്നു.
ചന്ദനലേപസുഗന്ധം ചൂടിയ സ്വന്തം രചനകളും വയലാര്‍, ഒ.എന്‍.വി. പ്രതിഭകള്‍ പകര്‍ന്നു നല്‍കിയ ചില കാവ്യതല്ലജങ്ങളും വിവരിച്ചു ഡാളസ്സിലെ ഗായകരുടെ പിന്നണിയോടെ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ അണിയിച്ചൊരുക്കുന്ന അപൂര്‍വ്വ വേദിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബാബു സി.മാത്യു, സെക്രട്ടറി റോയ് കൊടുവത്തു എന്നിവര്‍ അറിയിച്ചു.

Share This:

Comments

comments