Friday, April 26, 2024
HomeAmericaശ്രീ നാരായണ ഗുരു ധർമ്മ പ്രഭാഷണം ടോറൻറ്റോയിൽ.

ശ്രീ നാരായണ ഗുരു ധർമ്മ പ്രഭാഷണം ടോറൻറ്റോയിൽ.

ശ്രീ നാരായണ ഗുരു ധർമ്മ പ്രഭാഷണം ടോറൻറ്റോയിൽ.

ജയശങ്കര്‍ പിള്ള.
ശ്രീ നാരായണ ധർമ്മ സംഘത്തിലെ (ശിവഗിരി മഠത്തിലെ) ഡയറക്ടർ ബോർഡ് അംഗവും ഗുരുധർമ്മപ്രചരണസഭയുടെ സെക്രട്ടറിയുമായ പൂജനീയ ബ്രഹ്മശ്രീ ഗുരുപ്രസാദ്‌ സ്വാമികൾ നവംബർ 5 നു ഞായറാഴ്ച ടോറോന്റോ സന്ദര്ശിക്കുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ബ്രാംപ്ടണിലെ ചിന്മയ ശിവാലയ ഹാളിൽ ഇവിടുത്തെ മലയാളി കുടുംബങ്ങൾക്ക് വേണ്ടി ‘ശ്രീ നാരായണ ഗുരു ധർമം’ (ശ്രീ നാരായണ ഗുരുദേവൻ ഉപദേശിച്ച ആചാരാനുഷ്ഠാനങ്ങൾ ) എന്ന വിഷയത്തിൽ സ്വാമിജിയുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
ജാതി വിവേചനം, അയിത്തം തുടങ്ങി പല തരത്തിലുള്ള അനാചാരങ്ങളിൽ നിന്നും കേരള ജനതയെ കയ്യ് പിടിച്ചുയർത്തിയത് അവതാര പുരുഷനായ ശ്രീ നാരായണ ഗുരുദേവൻ, ധർമ്മാധർമ്മങ്ങൾ എന്തെന്ന് തിരിച്ച്ചറിയാത്ത വിധം താഴ്ന്നു പോയ കേരളത്തിലെ ഹിന്ദു സമൂഹത്തെ സാമൂഹികമായും ആത്മീയമായും ഉയർത്തി കൊണ്ട് വന്നു. ജാതി ഭേദവും മത ദ്വേഷവും ഇല്ലാതെ സാഹോദര്യത്തോടെ കഴിയാൻ ഉപദേശിച്ച കാലങ്ങൾമുതൽ ഗുദേവനോടൊപ്പമുണ്ടായിരുന്ന സന്യാസ ശിഷ്യന്മാരുടെ ഒരു പരമ്പരയാണ് ശ്രീ നാരായണ ധർമ്മ സംഘം. ബ്രഹ്മശ്രീ ഗുരുപ്രസാദ്‌ സ്വാമികൾ ധർമ്മ സംഘത്തിന്റെ കാനഡയിൽ എത്തുന്ന ആദ്യത്തെ സന്യാസിവര്യനാണ്.
ഗുരുദേവൻ പ്രതിഷ്ഠിച്ച ശാരദ മഠവും ഗുരുദേവന്റെ സമാധി സ്ഥലവും ഉൾകൊള്ളുന്ന ശിവഗിരി ഇന്നറിയപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ്. ധർമ്മ പ്രചരണാർത്ഥം സ്ഥാപിതമായ സന്യാസ സംഘത്തിന്റെ ആസ്ഥാനം കൂടിയാണ് ശിവഗിരി.
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ http://jnanayagna.org/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ 647 983 2458 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
RELATED ARTICLES

Most Popular

Recent Comments