Thursday, April 25, 2024
HomeKeralaധോണിയുടെ മകള്‍ക്ക് അമ്പലപ്പുഴ കണ്ണനെ കാണുവാനും പാല്‍പ്പായസം നുകരുവാനും ക്ഷണം.

ധോണിയുടെ മകള്‍ക്ക് അമ്പലപ്പുഴ കണ്ണനെ കാണുവാനും പാല്‍പ്പായസം നുകരുവാനും ക്ഷണം.

ധോണിയുടെ മകള്‍ക്ക് അമ്പലപ്പുഴ കണ്ണനെ കാണുവാനും പാല്‍പ്പായസം നുകരുവാനും ക്ഷണം.

ജോണ്‍സണ്‍ ചെറിയാന്‍. 
മുന്‍ നായകന്‍ ധോണിയുടെ മകള്‍ സിവ ധോണിയെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിക്കാനൊരുങ്ങുന്നു. അദ്വൈതം എന്ന ചിത്രത്തിലെ പ്രശസ്ഥമായ ‘അമ്ബലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്ന ഗാനം പാടുന്ന സിവയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിരുന്നു. ഈസാഹചര്യത്തിലാണ് ക്ഷേത്രത്തിലേക്ക് ക്ഷണിക്കുവാന്‍ ഒരുങ്ങുന്നത്.
ക്ഷേത്രത്തില്‍ എത്തി കണ്ണനെ കാണുവാനും പ്രശസ്ഥമായ അമ്പലപ്പുഴ പാല്‍പ്പായസം നുണയുവാനും വരണം എന്നാവശ്യപ്പെട്ടാണ് ക്ഷേത്രം അധികൃതര്‍ കത്തെഴുതുവാന്‍ ഉദ്ദേശിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ക്ഷേത്രം അധികൃതര്‍ ധോണിയുടെ മകളെ ക്ഷണിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും പാടുള്ള ഭാഷയായ മലയാള ഭാഷയിലെ ഈ ഗാനം ഒരു മലയാളിക്കുട്ടിയെപ്പോലെ പാടുന്നത് കണ്ട് ഞെട്ടിയെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതില്‍ അഭിനന്തിച്ച്‌ കത്തയക്കാനാണ് ആലോചിക്കുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്. ഈ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തണമെന്ന് കാണിച്ചാണ് കത്തയക്കുന്നത്. ധോണിയുടെ മകളുടെ ഈ ഗാനം അപലോഡ് ചെയ്ത് 15 മണിക്കൂറിനുള്ളില്‍ ലക്ഷകണക്കിന് ആളുകളാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.
RELATED ARTICLES

Most Popular

Recent Comments