Friday, April 19, 2024
HomeAmericaഫ്‌ളവേഴ്‌സ് ടിവി യു എസ് എ കരോള്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

ഫ്‌ളവേഴ്‌സ് ടിവി യു എസ് എ കരോള്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

ഫ്‌ളവേഴ്‌സ് ടിവി യു എസ് എ കരോള്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം.
പരിപാടികളുടെ പുതുമയും അവതരണത്തിലെ മികവും കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലേക്ക് കാഴ്ചയുടെ നവവസന്തമായി കടന്നു കയറിയ ഫ്‌ളവേഴ്‌സ് ടി വി അമേരിക്കന്‍ മലയാളികളുടെയും പ്രിയപ്പെട്ട ചാനലായി മാറി.
ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്‌ളവേഴ്‌സ് ടിവി യു എസ് എ , ആസ്വാദകര്‍ക്കു വേണ്ടി കരോള്‍ സംഗീതത്തിന്റെ ഒരു ദൃശ്യാനുഭവം ഒരുക്കുന്നു. കരോള്‍  ഫെസ്റ്റിവല്‍ 2017 എന്ന പേരില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഈ സംഗീത വിരുന്നില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ ഇടവകകളില് നിന്നുള്ള ഗായക സംഘങ്ങള് കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഡിസംബര്‍ മാസത്തില്‍ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയുടെ ചിത്രീകരണം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വച്ച് നടത്തുന്നതാണ്.
തിരക്കേറിയ നമ്മുടെ ജീവിതത്തിനിടയില്‍ താളത്തിന്റെ അമൃത ലേപനവുമായി ശാന്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും നവകിരണങ്ങള്‍ ഉയര്ത്തി ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ കടന്നുവരട്ടെ. തിരുപ്പിറവിയുടെ സന്ദേശം മാനവരിലേക്ക് പകരാനായി ഫ്‌ളവേഴ്‌സ് ടിവി യു എസ് എ നടത്തുന്ന കരോള്‍ ഫെസ്റ്റിവല്‍ 2017 ലേക്ക് എല്ലാ ഇടവക ഗായക സംഘങ്ങളുടെയും പ്രാതിനിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
ചിക്കാഗോയില് നിന്നും ഷിജി അലക്‌സ് അറിയിച്ചതാണിത്.
For More informations:
CHICAGO – BIJU ZACHARIA, PH: 847 630 6462
NEWYORK / NEWJERSEY – RAJAN CHEERAN, PH: 201 772 6610
PHILADELPHIA – GEEMON GEORGE, PH: 267 970 4267
HOUSTON – GEORGE PAUL, PH: 713 447 2926
DALLAS – WILSON THARAKAN, PH: 972 841 8924
MIAMI – JOY KUTTIYANI, PH: 954 708 6614
TAMPA – SAJI KARIMPANNOOR, PH: 813 263 6302
LOS ANGELES – REJI JOHN, PH: 818 297 6307
DETROIT – ALAN CHENNITHALA, PH: 313 999 3365
ATLANTA – REGI CHERIAN, PH: 404 425 4350
RELATED ARTICLES

Most Popular

Recent Comments