ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് മിസ്സ് വെര്‍ജീനിയ റ്റീന്‍ യു എസ് എ കിരീടം.

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് മിസ്സ് വെര്‍ജീനിയ റ്റീന്‍ യു എസ് എ കിരീടം.

0
792
പി.പി. ചെറിയാന്‍.
വെര്‍ജീനിയ: മിസ്സ് വെര്‍ജീനിയ റ്റീന്‍ യു എസ് എ 2018 കിരീടം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഹിമാന്‍വി പണിഡെപ് കരസ്ഥമാക്കി. വെര്‍ജീനിയായുടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി സൗന്ദര്യപട്ടം നേടുന്നത്.
വെര്‍ജീനിയ നോര്‍ഫോക്ക് ആര്‍ട്ട്‌സ് സെന്ററില്‍ ഒക്ടോബര്‍ 22 ഞായറാഴ്ച വൈകിട്ട് നടന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത മുപ്പത്തിരണ്ട് സുന്ദരിമാരെ പിന്‍തള്ളിയാണ് ഹിമാന്‍വി വിജയിയായത്.
വിജയിയെ മിസ്സ് ബ്ലാക്ക്ബര്‍ഗ് യു എസ് എ കിരീടമണിയിച്ചു.
മിസ്സ് സെന്‍ട്രല്‍ വെര്‍ജീനിയ ടീന്‍ യു എസ് എയെ പ്രതിനിധീകരിച്ച് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത ഹിമാന്‍വി വെര്‍ജിനിയ സെന്റര്‍ വില്ല ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
അംഗവൈകല്യമുള് മുതിര്‍ന്നവരുടേയും കുട്ടികളുടേയും അഡ്വക്കറ്റായി പ്രവര്‍ത്തിക്കുന്ന ഹിമാന്‍വി പഠിപ്പിലും സമര്‍ത്ഥയാണ്.
അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തിന് സഹായം നല്‍കിയ അദ്ധ്യാപകരേയും സുഹൃത്തുക്കളേയും നന്ദിയോടെ സ്മരിക്കുന്നതായി മത്സരത്തിന് ശേഷം ഇവര്‍ പറഞ്ഞു. വെര്‍ജീനിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതില്‍ അതീവ സന്തുഷ്ടയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Share This:

Comments

comments