Monday, May 6, 2024
HomeKeralaനവ-ലിബറൽ നയങ്ങളെ തൊഴിലാളി ഐക്യത്തിലൂടെ പ്രതിരോധിക്കും - റസാഖ് പാലേരി.

നവ-ലിബറൽ നയങ്ങളെ തൊഴിലാളി ഐക്യത്തിലൂടെ പ്രതിരോധിക്കും – റസാഖ് പാലേരി.

നവ-ലിബറൽ നയങ്ങളെ തൊഴിലാളി ഐക്യത്തിലൂടെ പ്രതിരോധിക്കും - റസാഖ് പാലേരി.

ആരിഫ് ചുണ്ടയിൽ.
മലപ്പുറം: നവ-ലിബറൽ നയങ്ങളെ തൊഴിലാളി ഐക്യത്തിലൂടെ പ്രതിരോധിക്കുമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ട്രേഡ് യൂണിയൻ സംയുക്ത സമിതി സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെയും, നവമ്പർ 9,10,11 തിയ്യതികളിൽ പാർലമെന്റിന് മുമ്പിൽ നടക്കുന്ന മഹാധർണയുടെയും വിജയത്തിനായി എഫ്.ഐ.ടി.യു മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത തൊഴിൽ നിയമങ്ങൾ  കുത്തക കോർപറേറ്റുകൾക്ക് വേണ്ടി സർക്കാർ ഭേദഗതി വരുത്തുകയാണ്.
തൊഴിലാളി പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ മുന്നോട്ട് പോയാൽ സർക്കാർ വലിയ വിലനൽകേണ്ടി വരുമെന്നും റസാഖ് പാലേരി പറഞു.
ഇന്ത്യയിൽ ദാരിദ്ര്യത്തിന്റെ ആഴം വർദ്ധിക്കുകയാണെന്ന് STU ദേശിയ സെക്രട്ടറി അഡ്വ: റഹ്മത്തുള്ള പറഞ്ഞു. മോദി സർക്കാർ കോർപറേറ്റുകളുടെ സ്വന്തം സർക്കാറായി മാറിയിരിക്കുകയാണെന്നും ജനവിരുദ്ധ നടപടികളിലൂടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി പറഞ്ഞു. തൊഴിലാളികൾ ഉന്നയിക്കുന്ന 12 ആവശ്യങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ: മോഹൻദാസ് പറഞ്ഞു. സെമിനാറിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. തസ്ലിം മമ്പാട് സ്വഗതവും ഗണേഷ് വടേരി നന്ദിയും പറഞ്ഞു.
—-
Photo Caption: എഫ്.ഐ.ടി.യു മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments