ജോയി അമ്പാട്ട് (69) ഡാലസില്‍ നിര്യാതനായി.

ജോയി അമ്പാട്ട് (69) ഡാലസില്‍ നിര്യാതനായി.

0
1044
പി.പി. ചെറിയാന്‍.
ഡാലസ്: കുറുപ്പന്തറ മാഞ്ഞൂര്‍ സ്വദേശി ജോയ് അമ്പാട്ട് (69) ഒക്‌ടോബര്‍ 21-നു ഡാലസില്‍ നിര്യാതനായി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഡാലസില്‍ താമസിച്ചുവരുന്ന ജോയി റിട്ടയേര്‍ഡ് റിസര്‍ച്ച് സയന്റിസ്റ്റാണ്. ( research scientist from American defense company Lockheed Martin).
KCADFW, KCCNA എന്നീ സംഘടനകളുടെ ഉപദേഷ്ടാവും ആക്ടീവ് സപ്പോര്‍ട്ടറുമായിരുന്നു. ഡാലസ് ക്‌നാനായ കമ്മ്യൂണിറ്റി അംഗമാണ്.
ഭാര്യ: ചിന്നമ്മ കരിങ്കുന്നം കാരത്തേടത്ത് കുടുംബാംഗമാണ്.
മക്കള്‍: ഡോ. ജോയ്‌സ്, ഫില്‍ ജോയ്, ഡോ. ജൂലി.
മരുമകന്‍: ഡോ. സോഫി ബെന്‍സണ്‍.
സഹോദരങ്ങള്‍: ചിന്നമ്മ മാത്യു മൂക്കോടില്‍ (വെളിയനാട്), മേരി മാത്യു ഇടയാഞ്ഞലില്‍ (മള്ളൂശ്ശേരി), ലീലാമ്മ & ബേബി പറമ്പേട്ട് (ഡാലസ്), ഫിലിപ്പ് തോമസ് & പുഷ്പ അമ്പാട്ട് (ഡാലസ്), ഫിലിപ്പ് ബാബു & റജിമോള്‍ അമ്പാട്ട് (ഡാലസ്), ലിസ്സിമോള്‍ & ഏബ്രഹാം തറത്തട്ടേല്‍ (ഡാലസ്), മിനിമോള്‍ ലൂക്കോസ് എടാട്ട്.

Share This:

Comments

comments