Thursday, April 25, 2024
HomeSTORIESഎന്‍റെ പേര്. (അനുഭവ കഥ)

എന്‍റെ പേര്. (അനുഭവ കഥ)

എന്‍റെ പേര്. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
എന്റെ പേരിനെ കുറിച്ച്‌ പലരും ചോദിച്ചിട്ടുണ്ട്‌. ഇതുപോലെ വെത്യസ്തമായ പേരുകൾ ഞാനും കേട്ടിട്ടുണ്ട്‌. എന്റെ കൂട പഠിച്ച സുഹൃത്തിന്റെ പേരു നാരിയൽ ജിഹാദ്‌. മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുമ്പോൾ അവിടെ വരുന്ന വോക്കാട്‌ കമ്പനിയുടെ റപ്രസന്റിറ്റീവിന്റെ പേരു സഹസ്രനാമം. ഗൾഫിൽ ഷാർജയിൽ കൂടെ ജോലി ചെയ്ത ആളിന്റെ പേരു ഉൾപ്പുൾ കുമാര ഹേമന്ത അധികാരി. അബുദാബിയിൽ ചെന്നപ്പൊൾ ഒരു ബങ്കാളിയോട്‌ പേരു ചോദിച്ചപ്പോൾ അവൻ ഇഞ്ഞോട്ട്‌ ചോദിക്കുന്നു നൈം? ഞാൻ പിന്നെ അവനോട്‌ വീണ്ടും ചോദിച്ചു തുമാര നാം ക്യാഹേ? അവൻ വീണ്ടും – നൈം? ഞാൻ അങ്ങനെ അവന്റെ കയ്യിൽ നിന്ന് ഐഡി കാർഡ്‌ വാങ്ങി നോക്കിയപ്പോൾ ആണു കാര്യം മനസിലായത്‌ അവന്റെ പേർ നൈം.
എന്റെ പേരിനെ കുറിച്ച്‌ പറയുകയാണെങ്കിൽ – കൊച്ചിലെ എന്റെ പേർ ഹരിലാൽ എന്നായിരുന്നു. സ്കൂളിൽ ചേർക്കാറായപ്പോൾ മാമൻ ആണു സ്കൂളിൽ കൊണ്ടു പോയി ചേർത്തത്‌. അപ്പോൾ മാമൻ മില്ലാൽ എന്ന് സ്കൂളിൽ പേരു ചേർത്തു. ഇപ്പോ സ്വഭാവികമായും ചോദിക്കും മാമന്റെ പേർ എന്ത്‌ എന്ന്? മാമന്റെ പേർ അർജ്ജുനൻ. തൊട്ടടുത്ത വർഷം പെങ്ങളെ സ്കൂളിൽ ചേർത്തു. അതും മാമൻ ആയിരുന്നു മില്ലി. അങ്ങനെ മയ്യനാട്‌ വെള്ളമണൽ സ്കൂളിൽ മില്ലാൽ മില്ലി ഉദയം കൊണ്ടു. പക്ഷേ ഈ പേർ സ്കൂളിൽ ഒരു സാറന്മാരും നേരേ ചൊവ്വേ വിളിക്കില്ലായിരുന്നു. അത്‌ എന്നെ ഒരുപാട്‌ കുണ്ടിതപ്പെടുത്തി.
പക്ഷേ ഇന്ന് ഞാൻ ഈ പേരിൽ അഭിമാനം കൊള്ളുന്നു. കാരണം ഇന്ന് എവിടെ ചെന്നാലും മില്ലാൽ എന്ന പേരുമതി അതിന്റെ കൂടെ തണ്ടപ്പേരും വീട്ടുപേരും ഒന്നുമില്ലെങ്കിലും ആളിനെ തിരിച്ചറിയും. ഇത്രയും നല്ലൊരു പേർ എനിക്ക്‌ ഇട്ടുതന്ന മാമനിരിക്കട്ട്‌ ഈ ആഴ്ച്ചയിലെ പൊൻ തൂവൽ. കാരണം ഇന്നത്തേ കാലത്ത്‌ ഒരാളിനെ തിരിച്ചറിയണമെങ്കിൽ വലിയ ബുദ്ധിമുട്ടാണു. പണ്ട്‌ കാലത്ത്‌ പേരിന്റെ കൂടെ ഡിഗ്രി എഴുതിയാൽ ആളിനെ തിരിച്ചറിയാം. ഇന്നാണെങ്കിൽ എല്ലാവരും ഡിഗ്രിക്കാർ ആണു.
പണ്ടാണെങ്കിൽ വീട്ടുപേർ പറഞ്ഞു തിരിച്ചറിയാം. ഇപ്പോ അതും പറ്റില്ല. വീട്ടുപേർ എല്ലാം ജന്മനക്ഷത്രങ്ങൾ ആയി അല്ലെങ്കിൽ ആരുടെയെങ്കിലും പേരായി. എന്റെ തലമുറക്ക്‌ തൊട്ടു മുൻപ്‌ തലമുറവരെ ഒട്ടു മിക്ക പുരുഷന്മാരുടെയും പേരിനോട്‌ ചേർന്ന് ഒരു ഇരട്ടപ്പേർ ഉണ്ടായിരുന്നു. ഉദ:- നമ്മൾ ഒരാളിന്റെ പേർ ചോദിച്ചിട്ട്‌ ആർക്കും അറിയില്ലെങ്കിൽ ഉടൻ ഇടം പേരു പറഞ്ഞാൽ മതി അപ്പോൾ തന്നെ ആട്ടോ പിടിച്ച്‌ വീട്ടിൽ കൊണ്ടു പോയി കാണിച്ച്‌ തന്നിട്ട്‌ ആട്ടോ കൂലി പോലും വാങ്ങാതെ പോകുമായിരുന്നു. ഈ കാലത്ത്‌ വെത്യസ്തമായ പേരുകളാണു നല്ലതെന്നാണു എന്റെ അഭിപ്രായം.
RELATED ARTICLES

Most Popular

Recent Comments