Saturday, April 27, 2024
HomeKeralaഎരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ പ്രക്ഷോഭം: ജനകീയ സമരങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവരും- പിസി ഭാസ്‌കരന്‍.

എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ പ്രക്ഷോഭം: ജനകീയ സമരങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവരും- പിസി ഭാസ്‌കരന്‍.

എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ പ്രക്ഷോഭം: ജനകീയ സമരങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവരും- പിസി ഭാസ്‌കരന്‍.

സാലിം ജീറോഡ്.
 സമരത്തിന് പിന്തുണയുമായി ദേശീയ-സംസ്ഥാന നേതാക്കൾ സമരഭൂമി സന്ദർശിച്ചു.
കോഴിക്കോട്: കോര്‍പറേറ്റുകളുടെ വികസനത്തിനുവേണ്ടി കേരള ജനതക്കുമേല്‍ കെട്ടിയേൽപ്പിച്ച ഭീകരതയാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം പി.സി ഭാസ്‌കരന്‍ പറഞ്ഞു. മുക്കം -എരഞ്ഞിമാവിൽ നടക്കുന്ന ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരഭൂമി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെയും വരും തലമുറയെയും സംരക്ഷിക്കുവാന്‍ വേണ്ടിയുള്ളതാണ് ഈ സമരം.
സ്വന്തം പൗരന്മാരോട് യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ട് പോവാനാണ് ഭാവമെങ്കിൽ നന്ദിഗ്രാമും സിംഗൂരും ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടി കോഴിക്കോട് ജില്ല സെക്രട്ടറി രാജു പുന്നക്കൽ, ജില്ല സമിതി അംഗം മാഹിൻ നെരോത്ത്‌, മണ്ഡലം ട്രഷറർ ഹമീദ് കൊടിയത്തൂർ, റഫീഖ് കുറ്റോട്ട്, ബശീർ പുതിയോട്ടിൽ, ബാവ പവർവേൾഡ്, എം.സി മുഹമ്മദ്, ജാഫർ എരഞ്ഞിമാവ്, പി. അബ്ദു സത്താർ സംസാരിച്ചു. ജനവാസ മേഖല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന
ഗെയിൽ വിരുദ്ധ സമരം ശക്തി പ്രാപിച്ചതോടെ പിന്തുണയുമായി നിരവധി രാഷ്ട്രീയ-മത നേതാക്കൾ സമരപ്പന്തലിൽ എത്തിയത് സമര സമിതിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
PHOTO:
വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പി സി ഭാസ്കരൻ ഐക്യദാർഢ്യവുമായി എരഞ്ഞിമാവ് സമരഭൂമി സന്ദർശിച്ചപ്പോൾ8
RELATED ARTICLES

Most Popular

Recent Comments